ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു
ഇടുക്കി ഏലപ്പാറ ഒന്നാം മൈലിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു.അയ്യപ്പൻകോവിൽ വെള്ളിലാംകണ്ടം സ്വദേശികൾ സഞ്ചരിച്ച കാറാണ് മറിഞ്ഞത്.ഏഴ് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പാലാ രാമപുരം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ കലുങ്കിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. മൺകൂനയിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി. ഡ്രൈവർ ഉറങ്ങി പോയതാണ് അപക കാരണമെന്നാണ് പ്രാഥമിക നിഗമനം.



