ചിന്നക്കനാൽ പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം: കോൺഗ്രസ് റോഡ് ഉപരോധിച്ചു -

Feb 17, 2025 - 10:36
 0
ചിന്നക്കനാൽ പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം:
കോൺഗ്രസ് റോഡ് ഉപരോധിച്ചു -
This is the title of the web page

ചിന്നക്കനാൽ - പവർഹൗസ് റോഡിൻെറ നിർമ്മാണം തുടങ്ങി രണ്ട് വർഷം കഴിഞ്ഞു. പക്ഷേ റോഡ് ഇപ്പോഴും പഴയ പടിയിൽ തന്നെ കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പവർ ഹൗസ് വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നും ചിന്നക്കനാലിലേക്ക് പോകുന്ന മൂന്ന് കിലോമീറ്ററോളം വരുന്ന പൊതുമരാമത്ത് റോഡാണ് തകർന്നു കിടക്കുന്നത്. കുഞ്ചിത്തണ്ണി ആസ്ഥാനമായ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് ഈ റോഡിൻറെ നിർമ്മാണം കരാർ എടുത്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 നാല് കോടി രൂപയാണ് റോഡിന് അനുവദിച്ചത് എന്നാൽ രണ്ടര വർഷം കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധമടക്കമുള്ള സമരവുമായി രംഗത്ത് എത്തിയിരുന്നു. മഴക്കാലമായതോടെ റോഡിൽ പലയിടത്തും കുഴികൾ രൂപപ്പെട്ട് അതിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചിന്നക്കനാൽ റേഷൻകടയ്ക്ക് സമീപത്തെ കലുങ്കിന്റെ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചതിനാൽ വാഹന യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു. കരാറുകാരുടെ അനാസ്ഥയാണ് റോഡ് നിർമ്മാണം വൈകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. അതിനാൽ കരാർ റദ്ദാക്കി റീടെണ്ടർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം റോഡ് നിർമ്മണത്തിന്റെ പേരിൽ അനധികൃതമായി പാറകൾ പൊട്ടിച്ചു കടത്തിയതായും നാട്ടുകാർ പറയുന്നു.

ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കുവാനാണ് ചിന്നക്കനാൽ നിവാസികൾ ഏറെ ബുദ്ധിമുട്ടുന്നത്. റോഡിന്റെ ശോചനീയ അവസ്ഥ മൂലം വാഹങ്ങൾക്ക് അറ്റകുറ്റ പണികൾ നടത്താനെ സമയമുള്ളൂ എന്നാണ് ടാക്‌സി തൊഴിലാളികൾ പറയുന്നത്.പൊതുമരാമത്ത് വകുപ്പ് മന്ത്രി ഈ വിഷയത്തിൽ ഇടപെടണമെന്നും റി ടെണ്ടർ നടത്തി റോഡ് എത്രയും പെട്ടന്ന് ഗതാഗത യോഗ്യമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവിശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow