കാട്ടാന ഭീതി ഒഴിയാതെ ഇടുക്കി ചിന്നക്കനാൽ നിവാസികൾ

അരികൊമ്പനെ കാട് മാറ്റുകയും, മുറിവാലൻ ചരിയുകയും ചെയ്തതോടെ ചിന്നക്കനാലിലെ കാട്ടാന ശല്യം നേരിയ തോതിൽ കുറഞ്ഞിരുന്നു. എന്നാൽ ഇത്തവണ വേനൽ ചൂട് അധികമായതിനാൽ ആനകൾ, നിലവിൽ കൂട്ടത്തോടെ ജനവാസ മേഖലയിലേയ്ക് ഇറങ്ങുകയാണ്. കാട്ടാന കൂട്ടങ്ങൾ കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്നതിനൊപ്പം അപകടകാരിയായ ചക്ക കൊമ്പനും പതിവായി കാട് വിട്ട് ഇറങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസം 301 ഇൽ രണ്ട് വീടുകൾ ചക്കക്കൊമ്പൻ തകർത്തിരുന്നു.
ഓരോ തവണ കാട്ടാനകൾ ഇറങ്ങുമ്പോഴും ലക്ഷകണക്കിന് രൂപയുടെ കാർഷിക നാശമാണ് ഉണ്ടാകുന്നത്. കൃത്യമായ നഷ്ട പരിഹാരവും ലഭിയ്ക്കുന്നില്ല.ചിന്നക്കനാലിലെ കാട്ടാന ശല്യം ഒഴിവാക്കാൻ വനം വകുപ്പ് പ്രഖ്യാപിച്ച വിവിധ പദ്ധതികളും നടപ്പിലാക്കുന്നില്ല. വന മേഖലയിൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഒരുക്കാൻ വനം വകുപ്പ് തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.