ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മൈത്രി 140 ൻ്റെ സ്വാഗത സംഘം രൂപീകരണ യോഗം പീരുമേട് പാമ്പനാറിൽ നടത്തി

ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടത്തുന്ന മൈത്രി 140 ൻ്റെ ജില്ലയിലെ ആദ്യ പരിപാടിയുടെ സ്വാഗത സംഘം രൂപീകരണ യോഗവും ഭാരതീയ ദളിത് കോൺഗ്രസ് പീരുമേട് ബ്ലോക്ക്തല യോഗവും പാമ്പനാർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ദളിത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് പി എ സജി യോഗം ഉത്ഘാടനം ചെയ്തു.
പിന്നോക്ക സമുദായങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിച്ച രാജ്യത്തിന്റെ ഭരണഘടനാ ശിൽപ്പി ഡോ:ബി ആർ അംബേദ്ക്കറുടെ ആശയങ്ങൾ സൂക്തവാക്യമാക്കി ദേശീയ പ്രസ്ഥാനമായ നാഷണൽ കോൺഗ്രസിനൊപ്പം പ്രവർത്തിച്ചു വരുന്ന ഭാരതീയ ദളിത് കോൺഗ്രസിന് ജില്ലയിൽ 10 ഓളം ബ്ലോക്ക് കമ്മറ്റി കളും 60 ഓളം മണ്ഡലം കമ്മറ്റി കളുമാണുള്ളത്.
ഇക്കാലമത്രയും കോൺഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തോടൊപ്പം പ്രവർത്തിച്ചു വരുന്ന ഭാരതീയ ദളിത് കോൺഗ്രസിന് അർഹമായ അംഗീകാരങ്ങൾ ലഭിക്കുന്നതിൽ ജില്ലയിൽ ഒരു പാട് പോരായ്മകൾ ഉണ്ട്. ഇതിന് പരിഹാരം കാണേണ്ടതുണ്ട്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ദളിത് കോൺഗ്രസ് പ്രവർത്തകർക്ക് അർഹമായ പ്രാധിനിധ്യം നൽകണം.
തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കുന്നതിൽ ദളിത് കോൺഗ്രസ് പ്രവർത്തകരെ താഴേ ഘടകം മുതൽ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടു കൂടിയുമാണ് ഭാരതീയ ദളിത് കോൺഗ്രസ് പീരുമേട് പീരുമേട്ബ്ലോക്ക് തലയോഗം വിളിച്ചു ചേർത്തത്. യോഗത്തിൽ ദളിത് കോൺഗ്രസ് പീരുമേട് ബ്ലോക്ക് പ്രസിഡന്റ് എം ശേഖർ അധ്യക്ഷനായിരുന്നു.
ജനറൽ സെക്രട്ടറി പി കെ വിജയൻ സ്വാഗതമാശംസിച്ചു. ഭാരതീയ ദളിത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് പി എ സജിയോഗം ഉത്ഘാടനം ചെയ്തു.വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ദളിത് കോൺഗ്രസ് ഭാരവാഹികൾക്ക് പ്രാതിനിധ്യം നൽകണമെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.
സംസ്ഥാനക്കമ്മറ്റിയുടെ നിർദേശ പ്രകാരം നടപ്പിലാക്കുന്ന ഡോ:ബി ആർ അംബേദ്ക്കർ പ്രഭാഷണ പരിപാടിയുടെ ജില്ലയിലെ ആദ്യ പരിപാടി പീരുമേട്ടിൽ നടത്തുവാനുള്ള സ്വാഗത സംഘം രൂപീകരിച്ചു.ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വി കെ ബിനു. ജില്ലാ ഭാരവാഹികളായ മഹേന്ദ്രൻ . സുഭാഷ്. രാജു വടുതല. ബ്ലോക്ക് ഭാരവാഹികളായ ശങ്കർ , വേലു. മാടസ്വാമി .തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു