ഇടുക്കി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഗിരിജ്യോതി ക്രെഡിറ്റ് യൂണിയൻ്റെ വാർഷിക സമ്മേളനം മുരിക്കാശേരിയിൽ നടന്നു

സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തുള്ള ഗിരിജ്യോതി ക്രെഡിറ്റ് യൂണിയൻറെ കീഴിലെ സ്വയം സഹായ സംഘങ്ങളുടെ വാർഷികമാണ് മുരിക്കാശേരിയിൽ നടന്നത്. മുരിക്കാശ്ശേരി സെൻറ് മേരീസ് പള്ളി അങ്കണത്തിൽ നിന്നുംമന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്ത റാലിയോടെയാണ് വാർഷികാഘോഷ പരിപാടികൾ ആരംഭിച്ചത്. മുരിക്കാശ്ശേരി പാവനാത്മ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി ഉദ്ഘാടനം ചെയ്തു.
ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് പ്രത്യേക സെമിനാറും സംഘടിപ്പിച്ചു.പുതിയ സാമ്പത്തിക വർഷത്തിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന വിവിധ പദ്ധതികളുടെ ഉത്ഘാടനം ഫാ. ജോസ് കരിവേലിക്കൽ,നബാർഡ് ജില്ലാ മാനേജർ അരുൺ എം എസ്, പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ജില്ലാ മാനേജർ റിയാസ് എ എന്നിവർ നിർവഹിച്ചു. ഹൈറേഞ്ച് ഡെവലപ്മെൻറ് സൊസൈറ്റി ഡയറക്ടർ ഫാദർ ജോസഫ് കൊച്ചു കുന്നേൽ, ഫാ. ജോസ് കരിവേലിക്കൽ, കുഞ്ഞമ്മ തോമസ് എന്നിവർ സംസാരിച്ചു.