അയ്യപ്പൻകോവിൽ സകൗട്ട് ആന്റ് ഗൈഡ് ജില്ലാ ഓഫീസ് നിർമ്മാണം പൂർത്തിയായി

അയ്യപ്പൻ കോവിൽ സകൗട്ട് ആന്റ് ഗൈഡ് ജില്ലാ ഓഫീസ് നിർമ്മാണം പൂർത്തിയായി. .2017- 18 വർഷത്തിൽ ആരംഭിച്ചസകൗട്ട് ആന്റ് ഗൈഡ് ജില്ലാ ഓഫീസ് 7 വർഷം കൊണ്ടാണ് പൂർത്തിയാവുന്നത്. ഫണ്ടിൻ്റെ അപര്യാപ്തതയാണ് തിരിച്ചടിയായത്.മുൻ എം എൽ എ, ഇ എസ് ബിജി മോളാണ് കെട്ടിട നിർമ്മാണത്തിന് 50 ലക്ഷം രൂപ ഫണ്ട് അനുവദിച്ചത്. രക്ഷിതാക്കളും സ്കൗട്ട് ആൻ്റെ ഗൈഡും 10 ലക്ഷത്തോളം രൂപ കണ്ടെത്തിയാണ് ജില്ലാ ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയിക്കാൻ കഴിഞ്ഞത്.
സകൗട്ട് ആക്റ് ഗൈഡിന്റെ ജില്ലാ ഓഫീസ് വർഷങ്ങളായി മേരികുളം സെന്റ് മേരീസ് സ്കൂളിനോട് ചേർന്നാണ് പ്രവർത്തിച്ച് വന്നത്. കെട്ടിടം കാലപ്പഴക്കം മൂലം തകർന്നിരുന്നു. ഇതേ തുടർന്ന് പുതിയ കെട്ടിടത്തിന് ശ്രമം ആരംഭിച്ചിരുന്നു. സകൗട്ട് ആന്റ് ഗൈഡിന്റെ അപേക്ഷ പരിഗണിച്ച് മുൻ എം എൽ എ, ഇ എസ് ബിജിമോൾ 2017 - 18 വർഷത്തിൽ കെട്ടിട നിർമ്മാണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. മേരികുളം സെന്റ് മേരീസ് സ്കൂൾ മാനേജ്മെന്റ് അനുവദിച്ച 10 സെന്റ് സ്ഥലത്ത് കെട്ടിട നിർമ്മാണം കരാറെടുത്ത സർക്കാർ ഏജൻസിയായ നിർമ്മിതി 2018 ൽ കെട്ടിട നിർമ്മാണത്തിന് കരാറെടുക്കുകയും ചെയ്തു.
നിർമ്മാണപ്രവർത്തനം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ മഹാപ്രളയം ആരംഭിച്ചു. ഇതോടെ കെട്ടിട നിർമ്മാണം അനസ്യൂതം നീണ്ടു. വിവിധ സമ്മർദങ്ങൾക്കൊടുവിൽ 2020 ൽ നിർമ്മാണം പുനരാരംഭിച്ചു. ചുവരുകളുടെ നിർമ്മാണവും കോൺക്രീറ്റും കഴിഞ്ഞ തോടെ നിർമ്മാണം വീണ്ടും മുടങ്ങി. വയറിംഗിനും പ്ലമ്പിംഗിനും പണം തികയില്ലന്ന കാരണത്താലാണ് മുടങ്ങിയത്.
മാധ്യമ വാർത്തകളെ തുടർന്ന് സകൗട്ട് ആന്റ് ഗൈഡ് തനത് ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ കൂടി അനുവദിച്ച് നൽകി. ഇതേ തുടർന്ന് 2022 ൽ നിർമ്മാണം വീണ്ടും ആരംഭിക്കുകയും ഒരു വർഷം മുമ്പ് പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ടൈൽ വിരിക്കുന്നത് ബാക്കിയായി. ഇതിന് ആവശ്യമായ ഫണ്ടിനായി വാഴൂർ സോമൻ എം എൽ എ യെ 3 തവണ സമീപിച്ചുവെങ്കിലും പണമില്ലന്ന
പേരിൽ അധികൃതരെ നിരാശപ്പെടുത്തി. സ്കൗട്ട് ആന്റ് ഗൈഡ് കേഡറ്റുകളുടെ രക്ഷിതാക്കളുടെ കൈയ്യിൽ നിന്നും പണം കണ്ടെത്തി ടൈൽ വിരിച്ചു.വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സ്കൗട്ട് ആൻ്റെ ഗൈഡ് ഓഫീസ് യാഥാർത്ഥ്യമാവുകയാണ്. 22-ാം തീയതി ഓഫീസ് കെട്ടിടത്തിൻ്റെ ഉത്ഘാടനം നടക്കും. ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഉത്ഘാടനം ചെയ്യും.