കാമാക്ഷി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ . സി.ഡി.എസ് യൂണിറ്റി ന്റെയും സംയുക്ത അഭ്യ മുഖ്യത്തിൽ ടെയ്ലറിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗിൽ സംരംഭകത്വ പരിശിലനക്യാമ്പ് സങ്കടിപ്പിച്ചു

കാമാക്ഷി ഗ്രാമ പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസി.ന്റെയും സംയുക്ത അഭ്യ മുഖ്യത്തിൽ വനിതകൾക്ക് ആയുള്ള സംരംഭകത്വ പരിശിലന പരിപാടിയുടെ ഭാഗമായി ടെയിലറിംഗ് And ഫാഷൻ ഡിസൈനിംങ്ങ് പരിശിലന ക്യാമ്പ് ആണ് തങ്കമണിയിൽ നടന്നത്.
നെടുങ്കണ്ടം പോളിടെക്നിക് കോളെജിലെ കണ്ടിന്യൂയിങ്ങ് എഡ്യൂക്കേഷൻ സെല്ലാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.കാമാക്ഷി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അനുമോൾ ജോസ് അധ്യക്ഷത വഹിച്ച യോഗം ജില്ല ആസൂത്രണ സമതി ഉപാധ്യക്ഷൻ സി.വി. വർഗിസ് ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ സംരംഭങ്ങൾ കാലത്തിന് അനുയോജ്യമായ് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം എന്ന് സി.വി. വർഗീസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കുടുംബശ്രീ ജില്ല മിഷൻ കോഡിനേറ്റർ മിനി. സി.ആർ. മുഖ്യപ്രഭാഷണം നടത്തി.നെടുങ്കണ്ടം പോളി ടെക്നിക്ക് മനേജർ ജയൻ .പി. വിജയൻ പദ്ധതി വിശദികരണം നടത്തി.ആശംസ അറിയിച്ച് സി .ഡി.എസ്. ചെയർ പേഴ്സൻ ലിസി മാത്യു,നെടുങ്കണ്ടം ഗവൺമെന്റ് പോളിടെക്നിക്ക് പ്രിൻസിപ്പാൾ അരുൺ തോമസ്,കാമാക്ഷി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്,അർജുൻ രാജു എന്നിവർ സംസാരിച്ചു.നിരവധി കുടുംബശ്രീ പ്രവർ ആകരു പരിപടിയിൽ പങ്ക് എടുത്തു.