മൂന്നാറിലെ ജനവാസ മേഖലയില്‍ ഇറങ്ങി നാശം വരുത്തുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി വനംവകുപ്പ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടുകൊമ്പന്‍ പടയപ്പ മൂന്നാറില്‍ കൂടുതലായി ആക്രമണ സ്വഭാവം പുറത്തെടുക്കുന്ന സാഹചര്യമുണ്ട്.മൂന്നാര്‍ മറയൂര്‍ റോഡില്‍ വാഗുവരെക്ക് സമീപം ഇരുചക്ര വാഹനയാത്രികരെ ആക്രമിച്ചതാണ് ഒടുവിലത്തെ സംഭവം.ഇതിന് പിന്നാലെയാണ് വനംവകുപ്പ് ആനയെ നിരീക്ഷിക്കാന്‍ കൂടുതല്‍ പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുള്ളത്.ആനയുടെ സാന്നിധ്യം സംബന്ധിച്ച് കൃത്യമായ വിവരം കൈമാറാനാണ് വനംവകുപ്പിന്റെ ശ്രമം.പടയപ്പ മദപ്പാടിലാണെന്നും മൂന്നാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പറഞ്ഞു.
അഞ്ച് പേരടങ്ങുന്ന സംഘം രാത്രിയും പകലും ആനയെ നിരീക്ഷിക്കും.കാട്ടുകൊമ്പന്‍ മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയിലിറങ്ങുന്നതാണ് പ്രതിസന്ധിയാകുന്നത്.ദിവസങ്ങള്‍ക്ക് മുമ്പെ ആന മദപ്പാടിലാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു.കഴിഞ്ഞ വര്‍ഷവും ആന മദപ്പാടിന്റെ കാലയളവില്‍ വാഹനങ്ങള്‍ക്ക് നേരെയടക്കം പരാക്രമം നടത്തുന്ന സാഹചര്യമുണ്ടായിരുന്നു.