ഇടുക്കി നെടുങ്കണ്ടത്ത് ദേവാലയം കുത്തി തുറന്ന് മോഷണം
ഇടുക്കി നെടുങ്കണ്ടത്ത് ദേവാലയം കുത്തി തുറന്ന് മോഷണം . നെടുങ്കണ്ടം സന്യാസിഓട തെക്കേകുരിശുമല സെൻറ് പോൾസ് സി എസ് ഐ ദേവാലയത്തിലാണ് മോഷണം നടന്നത്. പുലർച്ചെ ഞായറാഴ്ച പ്രാർത്ഥനകൾക്കായി പള്ളി തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽ പെട്ടത്. അലമാരയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചു.ഇരുപതിനായിരത്തോളം രൂപ അപഹരിച്ചതായാണ് വിവരം. കമ്പംമെട്ട് പോലീസ് സ്ഥലത്തെത്തി.



