ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു. പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലാണ് സംഭവം. നെല്ലിവിള പുത്തൻവീട്ടിൽ സോഫിയ ഇസ്മയിൽ ആണ് മരിച്ചത്. ടി ആർ ആൻഡ് ടി എസ്റ്റേറ്റിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്.കുളിക്കാനായി വീടിന് സമീപത്തെ അരുവിയിലേക്ക് പോയ സോഫിയയെ ആന ചവിട്ടി കൊല്ലുകയായിരുന്നു.
ഏറെ നേരമായിട്ടും അമ്മയെ കാണാത്തതിന് തുടർന്ന് മകൻ അന്വേഷിച്ച ചെന്നപ്പോൾ അരുവിക്ക് സമീപം ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ സോഫിയയെ കണ്ടെത്തി. ആന ചിന്നം വിളിക്കുന്ന ശബ്ദവും കേട്ടു. ഉടൻ തന്നെ പിതാവിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.




