വീണ്ടും പാമ്പുകടിയേറ്റ് മരണം; മൂർഖന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു

Apr 25, 2026 - 08:04
 0
വീണ്ടും പാമ്പുകടിയേറ്റ് മരണം; മൂർഖന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു
This is the title of the web page

സംസ്ഥാനത്ത് വീണ്ടും പാമ്പു കടിയേറ്റ് മരണം. വൈശ്യംഭാഗം പുതുവന വീട്ടിൽ ഇന്ദിര ആണ് (65) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നിൽ വച്ചാണു ഇന്ദിരയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റത്.  നാട്ടുകാർ ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രി ഒൻപതരയോടെ മരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആന്റിവനം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭർത്താവ്: രഘു. മക്കൾ: കാവ്യ, ദിവ്യ. മരുമകൻ അനീഷ്. ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ പാമ്പുകടിയേറ്റ് സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞദിവസം കായംകുളത്ത് നാല്‍പ്പത്തിരണ്ടുകാരി പാമ്പുകടിയേറ്റ് മരിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow