തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയെ കുറിച്ച് വാർത്ത ചെയ്ത മാധ്യമ പ്രവർത്തകന് മർദനമേറ്റു

തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയെ കുറിച്ച് വാർത്ത ചെയ്ത മാധ്യമ പ്രവർത്തകന് മർദനമേറ്റു. വി ആർ വിജയനെയാണ് പഞ്ചായത്ത് ജീവനക്കാരിയുടെ ഭർത്താവ് മർദിച്ചത്. വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിൽ നിന്നും വീട്ടിലേക്ക് പോകുവാൻ ട്രിപ്പ് ജീപ്പിൽ കയറി ഇരുന്ന മാധ്യമ പ്രവർത്തകൻ വിജയനെയാണ് യാതൊരു പ്രകോപനവുമില്ലാതെ പോബ്സ് എസ്റ്റേറ്റ് ഡ്രൈവറായ ജയകുമാർ മർദിച്ചത്.
വണ്ടിപ്പെരിയാർ പഞ്ചായത്തിലെ തൊഴിലുറപ്പ് അഴിമതിയെക്കുറിച്ച് വിജയൻ വാർത്ത നൽകിയിരുന്നു. ഇതാണ് മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്യുവാൻ കാരണമായി കരുതുന്നത്. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് വിജയൻ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി .മാധ്യമ പ്രവർത്തകനെ മർദിച്ച സംഭവത്തിൽ കേരളാ പത്ര പ്രവർത്തക അസോസിയേഷൻ പീരുമേട് താലൂക്ക് പ്രസിഡന്റ് സുനിൽ ജോസഫ് പ്രതിഷേധിച്ചു.ആക്രമണം തടയുവാൻ ശ്രമിച്ച ജീപ്പ് ഡ്രൈവറേയും ഇയാൾ കയ്യേറ്റം ചെയ്തു. സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് അന്വേഷണമാരംഭിച്ചു.