മുളകരമേട് സെന്റ് പോൾ സിഎസ്ഐ ദേവാലയത്തിൽ നടന്നുവന്നിരുന്ന ഡയമണ്ട് ജൂബിലി ആഘോഷങ്ങൾ സമാപിച്ചു

മുളകരമേട് സെന്റ് പോൾ സിഎസ്ഐ ദേവാലയത്തിൽ നടന്നുവന്നിരുന്ന ഡയമണ്ട് ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. ജനുവരി 25, 26 ഫെബ്രുവരി 10 തീയതികളിൽ ആയിട്ടാണ് ആദ്യഫല പെരുന്നാളും സ്ഥിരീകരണ ശുശ്രൂഷയും നടന്നത് . സമാപന ദിന പരിപാടികളും ശുശ്രൂഷയും പൊതുസമ്മേളനവും ഈസ്റ്റ് കേരള മഹാ ഇടവക ബിഷപ്പ് റൈറ്റ് റവ. വി. എസ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
സമാപന ദിനത്തിന്റെ പൊതുസമ്മേളനത്തിൽ ജില്ലാ ചെയർമാൻ ഡോ.ബിനോയ് പി ജേക്കബ് അധ്യക്ഷനായിരുന്നു. നഗരസഭ കൗൺസിലർമാരായ പ്രശാന്ത് രാജു , ബെന്നി കുര്യൻ എനന്നിവർ സംസാരിച്ചു. റവറൽ കെ എസ് സ്കറിയ, റവറൽ കെ ടി സാം , റഫറൻ അരുൺ ജോസഫ്, റവറൽ ബിനോയ് മാത്യു , സഭയിലെ മുൻകാലങ്ങളിലെ വൈദികർ സഭാ ശുശ്രൂഷകർ തുടങ്ങിയവർ നേതൃത്വം നൽകി.