ഇടുക്കിയിൽ രണ്ട് പേർക്ക് സൂര്യാതപമേറ്റു

Apr 25, 2026 - 15:24
 0
ഇടുക്കിയിൽ രണ്ട് പേർക്ക് സൂര്യാതപമേറ്റു
This is the title of the web page

വേനൽചൂട് കടുക്കുന്നതിനിടെ ഇടുക്കി ജില്ലയിൽ രണ്ട് പേർക്ക് സൂര്യാതപമേറ്റു. മുട്ടം, പെരുമറ്റം സ്വദേശികൾക്കാണ് പൊള്ളലേറ്റത്. മുട്ടം കളപ്പുരയ്ക്കൽ നാരായണനാണ് കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ സൂര്യാതപമേറ്റത്. രാവിലെ ജോലിയിൽ ഏർപ്പെട്ടിരിക്കെ തലകറക്കവും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട നാരായണനെ മുട്ടം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ദേഹത്ത് പൊള്ളലേറ്റ പാടുകൾ കണ്ടെത്തി. മറ്റൊരു സംഭവത്തിൽ, പെരുമറ്റം സ്വദേശിനിയായ ആശയ്ക്കും സൂര്യാതപമേറ്റു. വീടിന് പുറത്ത് തുണി കഴുകുന്നതിനിടെ മുഖത്ത് പൊള്ളലേറ്റതിനെത്തുടർന്ന് ഇവർ ചികിത്സ തേടി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow