നഗരസഭ എട്ടാം വാർഡ് അസിപ്പടി -പള്ളിപ്പടി റോഡിന്റെ അപകടവസ്ഥ പരിഹരിക്കുന്നതിൽ നഗരസഭ കാണിച്ച അനാസ്ഥയ്ക്കെതിരെ എൽഡിഎഫ് കൗൺസിലർമാർ നഗരസഭ ഓഫീസ് പടിക്കൽ നിരാഹാര സമരം നടത്തും

കട്ടപ്പന നഗരസഭാ എട്ടാം വാർഡ് കല്ലുകുന്നിലെ നിരവധി ആളുകളുടെ ആശ്രയമായ അസിപ്പടി -പള്ളിപ്പടി റോഡിനോട് നഗരസഭ അധികൃതർ കാണിച്ച നിഷേധാത്മക നിലപാടിനെതിരെയാണ് എൽഡിഎഫ് സമരവുമായി മുന്നിട്ടിറങ്ങുന്നത്. 2018ലെ പ്രളയത്തിൽ തകർന്ന റോഡിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിന് മന്ത്രി റോഷി അഗസ്റ്റിൻ 47 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ നഗരസഭയുടെ കെടുകാര്യസ്ഥത മൂലം.
എന്നാൽ മണ്ണു പരിശോധന അടക്കമുള്ള നടപടികൾ വൈകി. ഇതോടെ മാർച്ച് 31 അനുവദിച്ച തുക നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. വർഷങ്ങളായി വിഷയം അധികാരികളുടെ മുന്നിൽ പെടുത്തിയിട്ടും നഗരസഭ മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിച്ചു പോരുന്നത് . ഇതിനെതിരെയാണ് എൽഡിഎഫ് കൗൺസിൽ മാരുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുമ്പിൽ രാവിലെ 10 മണി മുതൽ 5 മണി വരെ നിരാഹാര സമരം അനുഷ്ഠിക്കും .
അതേസമയം എൽഡിഎഫ് കൗൺസിലമാരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി പാറപ്പായി പറഞ്ഞു. മണ്ണ് പരിശോധനയ്ക്ക് വേണ്ടിയുള്ള ഫണ്ട് നഗരസഭ അനുവദിച്ചിരുന്നു . തുടർന്ന് മറ്റ് നടപടികളെല്ലാം പൂർത്തീകരിച്ചതാണ്.
നിലവിൽ ലഭ്യമായിരിക്കുന്ന തുകകൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുകയില്ല. രണ്ട് കുടുംബങ്ങളെ ഉൾപ്പെടെ മാറ്റി പാർപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യങ്ങൾ നിലനിൽക്കുകയാണ് ചില അനാവശ്യമായ ആരോപണങ്ങൾ ഉയർത്തുന്നതെന്നും പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വ്യക്തമാക്കി.