നമ്മുടെ സമൂഹത്തിന് നീതിയും ധാർമികതയും മൂല്യങ്ങളും എല്ലാം നഷ്ട്ടപ്പെട്ടുകൊണ്ട് ഇരിക്കുന്നു മൂല്യച്യുതി സംഭവിച്ച കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന് ക്‌നാനായ സഭ മെത്രാപോലിത്ത കുര്യാക്കോസ് മോർ ഈവാനിയോസ്
![നമ്മുടെ സമൂഹത്തിന് നീതിയും ധാർമികതയും മൂല്യങ്ങളും എല്ലാം നഷ്ട്ടപ്പെട്ടുകൊണ്ട് ഇരിക്കുന്നു മൂല്യച്യുതി സംഭവിച്ച കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന് ക്‌നാനായ സഭ മെത്രാപോലിത്ത കുര്യാക്കോസ് മോർ ഈവാനിയോസ്](https://openwindownews.com/uploads/images/202502/image_870x_67a5b0a7bb26f.jpg)
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി രാജകുമാരി ഗലീലാകുന്ന് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു വന്നിരുന്ന എഴുപതാമത് വാർഷിക പെരുന്നാളും മോർ യൂഹാനോൻ മാംദോനയുടെയും, മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കിസ് ബാവായുടേയും ഓർമ്മ പെരുന്നാളിനും സമാപനം കുറിച്ചു .സമാപനത്തോട് അനുബന്ധിച്ചു നടന്ന പ്രധാന തിരുകർമ്മങ്ങൾക്കും അഞ്ചിമേൽകുർബാനക്കും ക്‌നാനായ സഭയുടെ മെത്രാപോലിത്ത കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപോലിത്ത മുഖ്യകാർമികത്വം വഹിച്ചു.
നമ്മുടെ സമൂഹത്തിന് നീതിയും ധാർമികതയും മൂല്യങ്ങളും എല്ലാം നഷ്ട്ടപ്പെട്ടുകൊണ്ട് ഇരിക്കുന്നു മൂല്യച്യുതി സംഭവിച്ച കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സമാപനത്തോട് അനുബന്ധിച്ചു തിരുന്നാൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു ദിവസങ്ങളിലായി നടന്ന പെരുന്നാളിനോട് അനുബന്ധിച്ചു ഗാനശുത്രുഷ,സുവിശേഷ പ്രസംഗം,മൂന്നിമേൽ കുർബാന,തിരുശേഷിപ്പ് വണക്കം,സ്ലിബാ എഴുന്നുള്ളിപ്പ്,അഞ്ചിമേൽ കുർബാന ,പ്രദക്ഷണം,തുടങ്ങിയ തിരുകർമ്മങ്ങൾക്ക് ഒപ്പം നേർച്ച സദ്യയും നടന്നു.
നിരവധി ഭക്‌തജങ്ങളാണ് പെരുന്നാൾ മഹാമഹത്തിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നത്. ഇടവകാരി ഫാ ബേസിൽ കെ ഫിലിപ്പ് കൊറ്റിയ്ക്കൽ ,സഹവികാരി ഫാ എബിൻ വർഗ്ഗിസ് കാരിയേലിൽ,ട്രസ്റ്റിമാരായ ജോർജ് സി പി ചവറ്റുകുഴിയിൽ,ബിജു ഐസക്ക് അമ്പഴച്ചാലിൽ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പെരുന്നാളിന് നേതൃത്വം നൽകി.