കാഞ്ചിയാർ പേഴുംകണ്ടം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവവും, പത്താമത് പ്രതിഷ്ഠാ വാർഷികവും ഫെബ്രുവരി 9,10,11 തീയതികളിൽ ഭക്ത്യാദരപൂർവ്വം നടത്തപ്പെടും

Feb 7, 2025 - 12:42
 0
കാഞ്ചിയാർ പേഴുംകണ്ടം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവവും, പത്താമത് പ്രതിഷ്ഠാ വാർഷികവും ഫെബ്രുവരി 9,10,11 തീയതികളിൽ ഭക്ത്യാദരപൂർവ്വം നടത്തപ്പെടും
This is the title of the web page

ആശ്രീത വത്സലനും, അഭിഷ്ട വരദായകനുമായ കാഞ്ചിയാർ പേഴുംകണ്ടം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവവും, പത്താമത് പ്രതിഷ്ഠാ വാർഷികവും ഫെബ്രുവരി 9,10,11 തീയതികളിൽ ഭക്ത്യാദരപൂർവ്വം നടത്തപ്പെടും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്, ക്ഷേത്രം മേൽശാന്തി രാജേഷ് വേണുഗോപാൽ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണ തൈപ്പൂയ ദിനത്തിൻ്റെ തലേ ദിവസമായ ഫെബ്രുവരി 10 നാണ് ഭക്തിനിർഭരമായ മഹാഘോഷയാത്ര നടക്കുന്നത്. തിരുവുത്സവത്തിൻ്റെ ഒന്നാം ദിനമായ ഫെബ്രുവരി 9 ന് രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിശേഷാൽ പൂജകൾ, പറവെയ്പ്, ഭാഗവത പാരായണം എന്നിവ നടക്കും. വൈകിട്ട് 7.30 ന് മഴവിൽ മനോരമ ഒരു ചിരി ഇരു ചിരി ബംബർ ചിരി വിജയികളായ ആദർശ് പ്രമോദ്, നന്ദന രമേശ് എന്നിവർ നയിക്കുന്ന കോമഡി സ്കിറ്റും, തുടർന്ന് തിരുവാതിര, ക്ലാസിക്കൽ ഡാൻസ് , കരോകെ ഗാനമേള എന്നിവയും നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഫെബ്രുവരി 10 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിശേഷാൽ പൂജകൾ തുടർന്ന് വൈകിട്ട് 4 മണിക്ക് കാഞ്ചിയാർ പാലാക്കാട ശ്രീ മുത്തിയമ്മ മഹാദേവി ഉമാമഹേശ്വർ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി, മുളപ്പാരി, കാവടി, ചെണ്ടമേളം, നാദസ്വരം, എന്നിവയുടെ അകമ്പടിയിൽ ഭഗവാനെ ജീവതയിൽ എഴുന്നള്ളിച്ചു കൊണ്ടുള്ള മഹാഘോഷയാത്ര ക്ഷേത്ര സന്നിധിയിലേയ്ക്ക് നടത്തപ്പെടും. തുടർന്ന് ഭജൻസ് , നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറും. തിരുവുത്സത്തിൻ്റെ സമാപന ദിവസമായ ഫെബ്രുവരി 11 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാവിലെ 7.30 ന് പ്രതിഷ്ഠ കലശം നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് 9.30 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അക്കിരമൺ കാളിദാസൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കളഭാഭിഷേകം നടക്കും. തുടർന്ന് പീലിക്കാവടി, പൂക്കാവടി വഴിപാട് സമർപ്പണം, പുഷ്പാഭിഷേകം തുടർന്ന് ദീപാരാധന , അത്താഴപൂജ , മഹാ പ്രസാദമൂട്ട് എന്നിവ നടക്കും. 8 ന് ആലപ്പുഴ റെയ്ബാൻ ഓർക്കസ്ട്രയുടെ മെഗാ ഹിറ്റ് ഗാനമേളയോടെ തിരുവുത്സത്തിന് കൊടിയിറങ്ങുമെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ പ്രസിഡൻ്റ് എസ് കെ സതീഷ് കുമാർ, സെക്രട്ടറി ജിജിഷ് കെ കെ , എന്നിവർ അറിയിച്ചു.

 പരിപാടികൾക്ക് ക്ഷേത്രം കമ്മിറ്റി വൈസ് പ്രസിഡൻ്റ് മണിക്കുട്ടൻ , ജോ. സെക്രട്ടറി അജിത്ത് പി പി, ദേവസ്വം സെക്രട്ടറി എം എസ് രാജൻ, മാതൃസമിതി പ്രസി. ഇന്ദിര രാജു, സെക്രട്ടറി വൽസല സലിംകുമാർ എന്നിവർ നേതൃത്വം നൽകും.

What's Your Reaction?

like

dislike

love

funny

angry

sad

wow