ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി, ഉടുമ്പൻചോലയുടെയും സംയുക്താഭിമുഖ്യത്തിൽ ഗോത്രവർദ്ധൻ-2025 ന്റെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 8ന്

ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി, ഉടുമ്പൻചോലയുടെയും സംയുക്താഭിമുഖ്യത്തിൽ ഗോത്രവർദ്ധൻ-2025 ന്റെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 8ന് നടക്കും.ഗവ.ട്രൈബൽ ഹയർ സെക്കൻ്ററി സ്‌കൂൾ മുരിക്കാട്ടുകുടിയിൽ വച്ച് നാളെ 10 മണിക്ക് പ്രോഗ്രാം ആരംഭിക്കും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി അരവിന്ദ് ബി എടയോടി അധ്യക്ഷത വഹിക്കും. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ കുമാർ പി എസ് ഉദ്ഘാടനം ചെയ്യും. കോവിൽമല രാജാവ് രാമൻ രാജമന്നാൻ വിശിഷ്ട അതിഥി ആയിരിക്കും.