കരിമണ്ണൂരിൽ ഫർണിച്ചർ വർക്ക്ഷോപ്പിൽ തീപിടുത്തം
![കരിമണ്ണൂരിൽ ഫർണിച്ചർ വർക്ക്ഷോപ്പിൽ തീപിടുത്തം](https://openwindownews.com/uploads/images/202502/image_870x_67a59870b0bf0.jpg)
കരിമണ്ണൂരിൽ ഫർണിച്ചറുകളും, കെട്ടിട നിർമ്മാണത്തിനുള്ള കട്ടിള ,ജനൽ എന്നിവയും നിർമ്മിക്കുന്ന വർക്ക്ഷോപ്പിന് തീപിടിച്ചു. വർക്ക്ഷോപ്പിൽ സൂക്ഷിച്ചിരുന്ന പണി പൂർത്തിയാകാറായ ഫർണിച്ചറുകളും മര ഉരുപ്പടികളും ഫർണിച്ചർ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മെഷിനറികളായ ജിക്‌സോ, സ്പിൻഡിൽ , ഡ്രിൽ മെഷീൻ എന്നിവയും മേൽക്കൂരയും കത്തി നശിച്ചു. തൊടുപുഴ അഗ്നി രക്ഷാ നിലയത്തിൽ നിന്നും അസ്സി:സ്റ്റേഷൻ ഓഫീസർ ബിജു പി തോമസിന്റെ നേതൃത്വത്തിൽ എത്തിയ സേന അംഗങ്ങൾ തീ നിശ്ശേഷം അണച്ചു.
സേനയുടെ സംയോജിതമായ ഇടപെടൽ മൂലം കരിമണ്ണൂർ ക്ഷീരോൽപാദക സംഘത്തിൻറെ ഓഫീസിലേക്കും സമീപത്തുള്ള ജീപ്പ് വർക്ക് ഷോപ്പിലേക്കും ഫർണിച്ചർ വർക്ക് ഷോപ്പിന്റെ പുതിയ മരം ഉരുപ്പടികളും പണിപൂർത്തിയായ ഫർണിച്ചറുകളും സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തേക്കും തീ പടരാതെ സംരക്ഷിക്കാൻ സാധിച്ചു. ഇലക്ട്രിക് ഷോട്ട് സർക്യൂട്ട് മൂലമാണ് തീ പിടിച്ചതെന്ന് സംശയിക്കുന്നു. ഏകദേശം 2.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സേനാംഗങ്ങളായ ഉബാസ് ,എബി,വിവേക് ജസ്റ്റിൻ ,സന്ദീപ് ,അനൂപ് ,അനിൽ ,നാസർ ഷാജി എന്ന് ചേർന്നാണ് തീ അണച്ചത്.