സി വി വർഗ്ഗീസിന് രണ്ടാമൂഴം; സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി ആയി തുടരും
![സി വി വർഗ്ഗീസിന് രണ്ടാമൂഴം; സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി ആയി തുടരും](https://openwindownews.com/uploads/images/202502/image_870x_67a56dfaa17eb.jpg)
സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിയായി സി.വി. വർഗീസ് തുടരും.രണ്ടാം തവണയാണ് വർഗീസ് ജില്ല സെക്രട്ടറി ആവുന്നത്. 23 വർഷമായി ജില്ല സെക്രട്ടറിയറ്റംഗവും കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗവുമാണ്.64-കാരനായ സി.വി. വർഗീസ് കെ.എസ്.വൈ.എഫിലൂടെയാണ് പൊതുരംഗത്തെത്തിയത്. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവിൽ ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷനുമാണ്.
ചെള്ളക്കുഴിയില്‍ വർഗീസ്-ഏലിയാമ്മ ദമ്പതികളുടെ മകനായി ചീന്തലാറില്‍ ജനിച്ചു. 18-ാം വയസ്സില്‍ പാർട്ടി അംഗമായി. 1980ല്‍ ഉദയഗിരി ബ്രാഞ്ച് സെക്രട്ടറിയും പിന്നീട് തങ്കമണി ലോക്കല്‍ സെക്രട്ടറിയും ഇടുക്കി ഏരിയ സെക്രട്ടറിയുമായി. 1991ല്‍ ജില്ല കമ്മിറ്റിയംഗമായി. ബഥേല്‍ സഹകരണ ആശുപത്രി സ്ഥാപകനാണ്. ഇടുക്കി മെഡിക്കല്‍ കോളജ് എച്ച്.എം.സി അംഗവും ജൈവഗ്രാം ജില്ല സഹകരണസംഘം പ്രസിഡന്റുമാണ്.