കാഞ്ചിയാർ നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി പദ്ധതികൾ; ക്യാൻവാസ് ചിത്രരചന
![കാഞ്ചിയാർ നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൻ്റെ
പ്ലാറ്റിനം ജൂബിലി പദ്ധതികൾ; ക്യാൻവാസ് ചിത്രരചന](https://openwindownews.com/uploads/images/202502/image_870x_67a4c81bc3acf.jpg)
കാഞ്ചിയാർ നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെട്ട് ജൂബിലി പദ്ധതികളുടെ ക്യാൻവാസ് ചിത്രീകരണവും പൂർവ്വ വിദ്യാർത്ഥികളും ചിത്രകലാ അഭിരുചിയു ള്ള 70വിദ്യാർത്ഥികളും ചേർന്ന് പ്ലാറ്റിനം ജൂബിലി പദ്ധതികൾക്ക് സിഗ്നേച്ചർ ക്യാമ്പയിൻ നടത്തുന്ന പദ്ധതി ഫെബ്രുവരി ഏഴ് വെള്ളി രാവിലെ പത്തുമണിക്ക് സ്കൂളിൽ നടക്കും. പ്രശസ്ത കാർട്ടൂണിസ്റ്റ് സജിദാസ് മോഹൻ,എ എൻ സന്തോഷ്,ജയേഷ് എ എസ്, സുമോദ് എസ് എന്നിവർ ക്യാൻവാസ് ചിത്രീകരണത്തിന് നേതൃത്വം നൽകും.