കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യം ആനന്ദം 2025 എന്ന പരുപാടിക്ക് തുടക്കമായി
സ്ത്രീകളിലെ അർബുദ പരിശോധനയാണ് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യം ആനന്ദം 2025 എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.കാഞ്ചിയാർ കുടുംബാരോഗ്യകേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിജയകുമാരി ജയകുമാർ ഉദ്ഘാടനം ചെയ്തു.
ആരോഗ്യകരമായ ജീവിത ശൈലിയും നേരത്തെയുള്ള സ്ക്രീനിംഗും ക്യാൻസറിന് എതിരെയുള്ള പോരാട്ടത്തിൽ നിങ്ങളെ വിജയിയാക്കും എന്ന സന്ദേശത്തോടെ വിദ്യാർത്ഥികൾ നടത്തിയ ബോധവൽക്കരണറാലി ജെ പി എം കോളേജിൽ നിന്ന് ആരംഭിച്ച് കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സമാപിച്ചു.
ജെ പി എം കോളേജ് വിദ്യാർത്ഥികൾ പൊതുജനങ്ങളിൽ ക്യാൻസർ പരിശോധനയോടുള്ള ഭയം അകറ്റുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും ജനമനസ്സുകളിൽ വെളിച്ചം പകരുക എന്ന ലക്ഷ്യത്തോടെ ദീപം തെളിയിക്കൽ ചടങ്ങ് നടത്തി.ഡോ: ദീപ പരിപാടിയുടെ കുറിച്ചുള്ള വിശദീകരണം നടത്തി .
ഹെൽത്ത് ഇൻസ്പെക്ടർ സിറാജ് എൻ കാൻസർ ദിന സന്ദേശം നൽകി.ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ സന്ധ്യ ജയൻ, ബിന്ദു മധുകുട്ടൻ, പ്രിയ ജോമോൻ,ജെ പി എം കോളേജ് അദ്ധ്യാപികമാരായ ടിജി, അനിത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ജോസഫ് നിഖിത പി സുനിൽ എന്നിവർ സംസാരിച്ചു.