കട്ടപ്പന നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ മൂന്നാമത് ബാച്ചിൻ്റെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു
ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാകുന്നേൽ എസ് പി സി പാസിങ്ങ് ഔട്ട് പരേഡിലെ മുഖ്യാതിഥിയായിരുന്നു. കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട്, കട്ടപ്പന എസ്എച്ച്ഒ റ്റി. സി മുരുകൻ,എസ് പി സി പ്രോജക്ട് എഡിഎൻഒ എസ് ആർ സുരേഷ് ബാബു, സ്കൂൾ മാനേജർ ബി ഉണ്ണികൃഷ്ണൻ നായർ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജലക്ഷ്മി അനീഷ് ,ഹെഡ്മിസ്ട്രസ് എൻ .ബിന്ദു, സിപിഒ റ്റി എസ് ഗിരീഷ്കുമാർ, എസിപിഒ ശാലിനി എസ് നായർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .