കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് സെക്രട്ടറി ആയിരിക്കെ അന്തരിച്ച ഷാജി നെല്ലിക്കാലിന്റെ കുടുംബത്തിന് ഭവനം നിർമ്മിച്ച് നൽകുവാൻ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി

കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് സെക്രട്ടറിയായിരിക്കെ അന്തരിച്ച ഷാജി നെല്ലിക്കാലിന്റെറെ കുടുംബത്തിന് വീട് നിർമിച്ച് നൽകുന്നതിൻ്റെ ധനശേഖരണാർഥം കട്ടപ്പനയിൽ നാടകം അവതരിപ്പിക്കും.19ന് കട്ടപ്പന സിഎസ്പെ്ഐ ഗാർഡൻനിൽ വച്ചാണ് മുച്ചീട്ട് കളിക്കാരൻ്റെ മകൾ എന്ന നാടകം അവതരിപ്പിക്കുന്നത്. നാടകത്തിന്റെ ടിക്കറ്റ് വിതരണം എഐസിസി അഗം അഡ്വ. ഇ.എം. ആഗസ്തി ജിതിൻ കൊല്ലംകുടിക്ക് നൽകി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ ഭാരവാഹികളായ ഷാജി വെള്ളംമാക്കൽ, എഎം സന്തോഷ്, പ്രശാന്ത് രാജു, ജോസ് ആനക്കല്ലിൽ, പി എസ് മേരിദാസൻ, പൊന്നപ്പൻ അഞ്ചപ്ര, ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം സാഹിതി തീയറ്റേഴ്‌സ് ആണ് നാടകം അവതരിപ്പിക്കുന്നത്.