ഇസ്രയേൽ നാനോ കൃഷിരീതി പരിശീലനം തൊവരയാറിലും

Feb 3, 2025 - 13:44
 0
ഇസ്രയേൽ നാനോ കൃഷിരീതി പരിശീലനം തൊവരയാറിലും
This is the title of the web page

കൃഷി പരിപാലന രംഗത്ത് ആധുനികവും, ലോകോത്തരവുമായ നാനോ ടെക്നോളജി വികസിപ്പിച്ചെടുത്ത ഇസ്രായേലിൻ്റെ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള സൗജന്യ പരിശീലന ക്ലാസ്സ്, ഫെബ്രുവരി 9 ഞായറാഴ്ച 3മണി മുതൽ തുവരയാർ(പൊന്നിക്കവല)ഇൻഫൻറ് ജീസസ് പള്ളി പാരീഷ് ഹാളിൽ വെച്ച് നവജീവൻ SHG യുടേയും തൊവരയാർ ഹരിതസ്വാശ്രയ സംഘത്തിൻ്റെയും സംയുക്ത ആഭിമൂഖ്യത്തിൽ നടത്തപ്പെടുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന അർബൻ ബാങ്ക് പ്രസി.തോമസ് മൈക്കിളിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പരിപാടി EM .ആഗസ്തി  ഉൽഘാടനം ചെയ്യും. തൊവരയാർ ഇൻഫൻറ് ജീസസ് പള്ളി വികാരി ഫ.ജോസഫ് കോയിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. മുനിസിപ്പൽ കൗൺസിലർ ലീലാമ്മ ബേബി മുഖ്യ പ്രഭാഷണം നടത്തും. ഇസ്രയേൽ കാർഷിക മേഘലയിൽ നേടിയ പുരോഗതികളുടെ എല്ലാം അടിസ്ഥാനം നാനോ ടെക്നോളജിയാണ്.

നാനോവളങ്ങൾ ഉപയോഗിക്കുന്നതോടെ മണ്ണിൻ്റെ ഘടനയിൽ മാറ്റം വരുകയും, വിളയുടെ വേരുകൾ നന്നായി പടരുന്നതിനും ഒപ്പം മുരടിപ്പ്, ഇല കരിയൽ, ഒച്ച്, നിമാവിര, വേരുപുഴു എന്നിവയുടെ ശല്യങ്ങൾ കുറയുന്നതിനും; അഴുകൽ, ചിമ്പുകളുടെ എണ്ണം കുറവ്, ശരങ്ങൾക്ക് നീളം കുറവ്,വിളവ് കുറവ്, വളങ്ങളുടെ വില വർദ്ധനവ് തുടങ്ങി ഏലംകർഷകർ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ് ഈ കൃഷി രീതി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇവ ഉപയോഗിച്ചു ഏലം അടക്കമുള്ള മുഴുവൻ കൃഷികളും ചിലവ് കുറഞ്ഞ് ചെയ്യുവാനും, ലാഭം വർദ്ധിപ്പിക്കുവാനും കഴിയും. രാസവളത്തിന്റെ ഉപയോഗം കുറച്ച്, ജൈവകൃഷിയിലേക്ക് മാറുന്നതിൻ്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാർ വരും കാലങ്ങളിൽ പ്രോൽസാഹിപ്പിക്കുന്ന ഈ കൃഷി രീതി പഠിക്കുവാനും, സ്വയം നടപ്പാക്കുവാനും താൽപര്യമുള്ള കർഷകർ ഈ സൗജന്യ പരിശീലനത്തിന് എത്തുന്നതോടൊപ്പം, ഇക്കാര്യങ്ങൾ മറ്റ് കർഷകരെ കൂടി അറിയിച്ച് അവരെ കൂടി ഇതിൽ പങ്കെടുപ്പിക്കുക.

 രജിസ്ട്രർ ചെയ്ത് ക്ലാസ്സിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി നാനോവളംലഭിക്കും. ഈ അവസരം വിനിയോഗിച്ച് ഇസ്രയേൽ തെളിയിച്ച ഈ ആധുനീക കൃഷിരീതി നിങ്ങൾക്കും ചിലവ് കുറഞ്ഞ് നടപ്പാക്കാം. ഏവർക്കും സ്വാഗതം.രജിസ്ട്രേഷന് , പേര്, അഡ്രസ്, എന്നിവ താഴെ കൊടുത്ത നമ്പറുകളിലേക്ക് വാട്സ്ആപ്പ് ചെയ്യുക:ജിമ്മിച്ചൻ ഇളംതുരുത്തിയിൽ -+918547178380,ബന്നി അല്ലേഷ് +919061073739,ജോണി വടക്കേക്കര 9447201944.

What's Your Reaction?

like

dislike

love

funny

angry

sad

wow