പൂപ്പാറ ശാഖായോഗത്തിന്റെ കിഴിൽ പ്രവർത്തിക്കുന്ന കാർത്തിക വനിതാ സമാജ മന്ദിരത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉത്‌ഘാടനവും ആദരിക്കൽ ചടങ്ങും നടന്നു

ആൾ ഇന്ത്യ വിരശൈവ മഹാസഭ എസ്റ്റേറ്റ് പൂപ്പാറ കാവുംഭാഗം ശാഖായോഗത്തിന്റെ കിഴിൽ പ്രവർത്തിച്ചു വരുന്ന കാർത്തിക വനിതാ സമാജത്തിനു ഇനി മുതൽ പുതിയ ഓഫിസ് മന്ദിരത്തിൽ പ്രവർത്തിക്കാം. വനിതകളുടെ സാമ്പത്തികവും സംഘടനാപരമായ ഉന്നമത്തിനും വേണ്ടിയാണ് വിരശൈവ കാവുംഭാഗം ശാഖായോഗത്തിന്റെ സഹായത്തോടെ പുതിയ ഓഫിസ് മന്ദിരവും മിനി ഓഡിറ്റോറിയവും പൂപ്പാറയിൽ നിർമ്മിച്ചത്.
ഓഫിസ് മന്ദിരം കേന്ദ്രികരിച്ചു പുതിയ സംരഭങ്ങൾക്ക് തുടക്കം കുറിക്കുക അതിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കുക സ്വായം പര്യാപതതയിൽ എത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സമാജ മന്ദിരം നിർമിച്ചിരിക്കുന്നത്.
സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ചിങ്കല്ലേൽ ഓഫിസിന്റെ ഉത്ഘടനവും മുൻ സംസ്ഥാന പ്രസിഡന്റ് റ്റി പി കുഞ്ഞുമോൻ ഓഡിറ്റോറിയത്തിന്റെ ഉത്ഘടനവും നിർവഹിച്ചു.തുടർന്ന് നടന്ന പൊതുയോഗം ശാന്തൻപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗ്ഗിസ് ഉത്‌ഘാടനം ചെയിതു.
ശാഖാ പ്രസിഡന്റ് പി കെ രാജപ്പന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സമാജം ഭാരവാഹികളെയും ശാഖായോഗം ഭാരവാഹികളെയും ആദരിച്ചു. ജില്ലാ പ്രസിഡന്റ് ഗിരീഷ്,പഞ്ചായത്ത് മെമ്പർ എസ് വനരാജ് ,സംസ്ഥാന കമ്മറ്റി അംഗം രജനി കൃഷ്‌ണൻ,ജില്ലാ ജനറൽ സെക്രട്ടറി സജിത സന്തോഷ്,ബി ജെ പി മണ്ഡലം സെക്രട്ടറി കെ എൻ രാജൻ,മുൻ ജില്ലാ പ്രസിഡന്റ് നീലകണ്‌ഠ പിള്ള,ജില്ലാ ട്രഷറർ ബി കെ ബാബു,വനിതാ സമാജം പ്രസിഡന്റ് ഷീജ വിനോദ്,സെക്രട്ടറി സുജ ബാബു തുടങ്ങിയവർ പങ്കെടുത്തു.