എസ്എൻഡിപി യോഗം 4998 പുളിയന്മല ശാഖയിൽ ജീവിതശൈലി രോഗ നിർണയ ക്യാമ്പും പഠന ക്ലാസും നടന്നു

എസ്എൻഡിപി യോഗം 4998 പുളിയന്മല ശാഖയിലാണ് ജീവിതശൈലി രോഗ നിർണയ ക്യാമ്പും പഠന ക്ലാസും നടത്തിയത് ഷുഗർ പ്രഷറർ തുടങ്ങിയവയാണ് പരിശോധിച്ചത്. തുടർന്ന് ജീവിതശൈലി എന്ന വിഷയത്തിൽ പഠന ക്ലാസ് നടന്നു.യൂണിയൻ വൈസ് പ്രസിഡണ്ട് വിധു എ സോമൻ ഉദ്ഘാടനം നിർവഹിച്ചു.
കട്ടപ്പന താലൂക്ക് ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജെപി എച്ച് എം ബിന്ദു ദിലീപ് താലൂക്ക് ഹോസ്പിറ്റൽ നേഴ്സ് പ്രീത ആശാവർക്കർമാരായ സതി അജി,രാജമ്മ ചന്ദ്രൻ,ഷീബ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ശാഖാ യോഗം പ്രസിഡണ്ട് പ്രവീൺ വട്ടമല ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു. ശാഖായോഗം സെക്രട്ടറി ജയൻ എം ആർ .പിഎൻ മോഹനൻ. ഇ എ ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.