രാജാക്കാടിന് സമീപം കൊച്ചുപ്പില്‍ ടോറസ് ലോറി അപകടത്തിൽപ്പെട്ടു, ഒരാൾ മരിച്ചു. ലോറി ഡ്രൈവർ കമ്പിളികണ്ടം സ്വദേശി ആകാശ് ആണ് മരണപെട്ടത്

പാറപ്പൊടിയുമായി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് മണ്‍തിട്ടയില്‍ ഇടിക്കുകയായിരുന്നു. ലോറിയുടെ ക്യാമ്പില്‍ പൂര്‍ണമായി തകര്‍ന്നു.രണ്ടര മണിക്കൂര്‍ ഓളം നാട്ടുകാര്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് ആകാശിനെ പുറത്തെടുക്കാന്‍ സാധിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ ജോസ്ഗിരി തേക്കിൻകനം റോഡിൽ കൊച്ചുപ്പ് സിറ്റിക്ക് സമീപമായിരുന്നു അപകടം..
രാജാക്കാട് ഭാഗത്തു നിന്നും കുഞ്ചിത്തണ്ണി ഭാഗത്തേക്ക് പാറ പൊടിയുമായി വരികയായിരുന്ന വാഹനം ഇറക്കമിറങ്ങി വരുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് പാതയോരത്തെ മൺതിട്ടയിൽ ഇടിക്കുകയായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു.
അപകടം ഉണ്ടായ ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയും തുടർന്ന് രാജാക്കാട് പോലീസും , ഫയർഫോഴ്‌സും ചേർന്ന് ആകാശിനെ ക്യാമ്പിനിൽ നിന്ന് പുറത്തെടുത്ത് രാജാക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..