കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി

ഡിവൈഫ്‌ഐ കട്ടപ്പന സൗത്ത് മേഖലാ സെക്രട്ടറി ബിബിൻ ബാബുവിനെയാണ് അക്രമിസംഘം കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. ബസ് സ്റ്റാൻഡിൽ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, പ്രതിപക്ഷ നേതാവിന്റെ പരിപാടിക്കെത്തിയവർ വധഭീഷണി മുഴക്കി വളയുകയായിരുന്നു. തുടർന്ന് കേട്ടലറയ്ക്കുന്ന ഭാഷയിൽ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
സംഭവത്തിൽ കെഎസ് യു നേതാക്കളായ ജോൺസൺ, റോബിൻ, കണ്ടാലറിയാവുന്ന 10 പേർ എന്നിവർക്കെതിരെ കട്ടപ്പന പൊലീസിൽ പരാതി നൽകി.തുടർന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർ കട്ടപ്പനയിൽ പ്രകടനവും യോഗവും നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ ടോമി ജോർജ്, ലിജോബി ബേബി, കെ എൻ വിനീഷ്‌കുമാർ, ഫൈസൽ ജാഫർ, നിയാസ് അബു, ഫ്രെഡ്ഡി മാത്യു, ടിജി എം രാജു, സി ആർ മുരളി, സെബിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.