കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയം നിയമസഭയിൽ അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കട്ടപ്പനയിലെ നിക്ഷേപകനായ സാബുവിന്റെ ആത്മഹത്യ നിരന്തരമായി ഉണ്ടായ മാനസിക പീഡനം മൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.തന്നെ അധിക്ഷേപിച്ചതിൽ മനംനൊന്താണ് സാബു ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.വിഷയം നിയമസഭയിൽ അവതരിപ്പിക്കുമെന്നും സാബുവിനെ കുടുംബത്തിന് നീതി കിട്ടും വരെ ഈ കുടുംബത്തോടൊപ്പം താങ്കൾ ഉണ്ടാകുമെന്നും സതീശൻ പറഞ്ഞു.പ്രതിപക്ഷ നേതാവിനോടൊപ്പം ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഡിസിസി പ്രസിഡണ്ട് സി പി മാത്യു, അഡ്വക്കേറ്റ് ഇഎം ആഗസ്തി,ജോയി വെട്ടിക്കുഴി തുടങ്ങിയ ജില്ലയിലെ പ്രമുഖ നേതാക്കൾ അടക്കം ഉണ്ടായിരുന്നു.