ഇന്ത്യൻ പ്രസിഡന്‍റിന്‍റെ പ്രസംഗത്തിലും ബഡ്ജറ്റ് അവതരണത്തിലും പങ്കെടുക്കാത്ത ഇടുക്കി എം പി രാജ്യത്തിനപമാനം;സി പി ഐ എം

ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ നയപ്രഖ്യാപന പ്രസംഗത്തിലും കേന്ദ്രബഡ്ജറ്റ് അവതരണത്തിലും പങ്കെടുക്കാത്ത ഇടുക്കി എം പി പാര്‍ലമെന്‍ററി ജനാധിപത്യത്തിന് അപമാനം ആണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനക്കും പാര്‍ലമെന്‍റിനും എം പി അപമാനമായതിലൂടെ ഇടുക്കിയിലെ ജനങ്ങളും അപമാനിക്കപ്പെട്ടത് അത്യന്തം ഗൗരവമേറിയ സാഹചര്യമാണ്.
പാര്‍ലമെന്‍റ് നടപടി ക്രമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് രാഷ്ട്രപതി നിര്‍വഹിക്കുന്നത്. നയ പ്രഖ്യാപന പ്രസംഗത്തില്‍ പങ്കെടുക്കാതെ എങ്ങനെ നയ പ്രഖ്യാപന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എം പി ക്ക് കഴിയും. രാജ്യം ഉറ്റുനോക്കുന്ന പ്രത്യേകിച്ച് വന്യജീവി ആക്രമണം നേരിടുന്ന ഇടുക്കി മണ്ഡലത്തിന്‍റെ പ്രശ്നങ്ങള്‍ ബഡ്ജറ്റില്‍ വരുന്നുണ്ടോ എന്ന് അറിയാന്‍ പോലും താല്പര്യമില്ലാത്ത എംപിയുടെ നടപടി ലജ്ജാകരം ആണ്.
കേന്ദ്ര ബഡ്ജറ്റ് അവതരണത്തില്‍ പോലും പങ്കെടുക്കാത്ത ഇ ങ്ങനത്തെ ഒരു എം പി ഈ നാടിന് ശാപമാണ്.140 കോടി ജനങ്ങള്‍ക്ക് 543 പേരാണ് പാര്‍ലമെന്‍റ് അംഗങ്ങള്‍ ആയിട്ടുള്ളത്. അത്രയേറെ പ്രാധാന്യമുള്ള ഒരു പാര്‍ലമെന്‍റ് അംഗം ബജറ്റ് അവതരണത്തില്‍ പങ്കെടുക്കാതെ ഹരിത എം എല്‍ എ സതീശന്‍റെ വാലായി ജാഥയുമായി നടക്കുന്നത് ജനാധിപത്യത്തിന് നാണക്കേടാണ്.
ഇടുക്കി കളക്ടറേറ്റില്‍ നടന്ന സര്‍ക്കാര്‍ തലത്തിലുള്ള ഉയര്‍ന്ന മീറ്റിങ്ങുകള്‍ക്ക് താഴെത്തട്ടിലുള്ള കോണ്‍ഗ്രസ് നേതാക്കളെ പറഞ്ഞയച്ച് ശീലിച്ച ഡീന്‍ കുര്യാക്കോസില്‍ നിന്നും ഇതിനുമപ്പുറം പ്രതീക്ഷിക്കേണ്ടതില്ല. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത് കേന്ദ്രത്തില്‍ നിന്നും കൊണ്ടുവരുന്ന ഹൈവേ റോഡ് വികസന പദ്ധതികള്‍ അല്ലാതെ മറ്റൊന്നും കൊണ്ടുവരാന്‍ കഴിയാത്ത കഴിവുകേടിന്‍റെ പര്യായമായി ഇടുക്കി എംപി മാറി.
ബഫർ സോൺ 10 കിലോമീറ്റർ അക്കണമെന്നും. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നും അവശ്യപ്പെട്ടു മലയോര കർഷകർക്കെതിരായി യുദ്ധ പ്രഖ്യാപനം നടത്തിയ സതീശന്റെ പിണി ആളായി എം പി മാറി.ജാഥ കളിച്ചും, ധീരജ് വധക്കേസില്‍ പ്രതികളെ സംരക്ഷിച്ചും ക്രിമിനല്‍ സംഘത്തോടൊപ്പം നീങ്ങുന്ന എറണാകുളം ജില്ലാക്കാരനായ എംപിക്ക് അധ്വാനിക്കുന്ന കുടിയേറ്റ കര്‍ഷകരായ ഇടുക്കിക്കാരുടെ വേദന തിരിച്ചറിയാന്‍ കഴിയില്ല എന്നും സി പി ഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു.