ആനവിലാസം ശാസ്താംനടയിൽ ഏലത്തോട്ടത്തിൽ നിന്നും ഏലക്ക മോഷ്ടിച്ചു കടത്തിയ 3 പേർ പിടിയിൽ

ആനവിലാസം ശാസ്താം നടയിൽ വിനോദ് കുമാറിന്റെ ഉടമസ്തയിൽ ഉള്ള ഏലത്തോട്ടത്തിൽ നിന്നുമാണ് 3 പേരടങ്ങുന്ന സംഘം ഏലക്കാ മോഷ്ടിച്ചു കടത്തിയത്. ഏകദേശം 50 കിലോയോളം ഏലക്കായയാണ് നഷ്ടമായത്. തിങ്കളാഴ്ചയാണ് മോഷണം നടന്നതെന്ന് കരുതുന്നു. ബുധൻനാഴ്ച്ച തൊഴിലാളികൾ തോട്ടത്തിൽ പണിക്ക് എത്തുമ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.
തുടർന്ന് കുമളി പോലീസിൽ ഉടമ പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നു പേരെ പോലീസ് പിടികൂടിയത്. ശാസ്താംനട സ്വദേശികളായ സതീഷ് കുമാർ, തങ്കരാജ് , മുരുകൻ, എന്നിവരാണ് പിടിയിലായത്.കട്ടപ്പനയിൽ അടക്കം വിവിധ വ്യാപാര കേന്ദ്രങ്ങളിൽ ചില്ലറയായിട്ടാണ് ഏലക്ക വില്പന നടത്തിയിരിക്കുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.