ബി ജെ പി ഇടുക്കി ജില്ലാ സൗത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വി സി വർഗ്ഗീസിന് സ്വീകരണവും പീരുമേട് മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സനീഷ് കോമ്പറമ്പിലിന്റെ സ്ഥാനാരോഹണ ചടങ്ങും നടന്നു

ബി ജെ പി ഇടുക്കി ജില്ലാ സൗത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വി സി വർഗ്ഗീസിന് സ്വീകരണവും പീരുമേട് മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സനീഷ് കോമ്പറമ്പിലിന്റെ സ്ഥാനാരോഹണ ചടങ്ങും BJP പെരിയാർ ഏരിയാ ക്കമ്മറ്റി ഓഫീസിൽ വച്ച് നടന്നു.BJP ഇടുക്കി സൗത്ത് പ്രസിഡന്റ് VC വർഗ്ഗീസ് സ്ഥാനാരോഹണ ചടങ്ങ് ഉത്ഘാടനം ചെയ്തു.രാജ്യത്ത്17 കോടിയോളം മെമ്പർമാരുള്ള ഭാരതീയ ജനതാ പാർട്ടി കേരളത്തിൽ ശക്തി പ്രാപിക്കുന്നതിനായി സംസ്ഥാനത്തുടനീളം നേതൃത്വമാറ്റങ്ങൾ നടത്തിവരികയാണ്.
ഇതിന്റെ ഭാഗമായാണ് ഭാരതീയ ജനതാ പാർട്ടിക്ക് 50,553 മെമ്പർമാരുള്ള പീരുമേട് മണ്ഡലത്തിലും തിരഞ്ഞെടുപ്പ് നടന്നത്. യുവമോർച്ച മുൻ പീരുമേട് മണ്ഡലം സെക്രട്ടറി സനീഷ് കോംമ്പറമ്പിലിനെ യാണ് BJP പീരുമേട് മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്തത്.BJP മുൻ മണ്ഡലം പ്രസിഡന്റ് അംബിയിൽ മുരുകൻ അധ്യക്ഷനായിരുന്നു. സ്വീകരണ യോഗത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് സോണി ഇളപ്പുങ്കൽ സ്വാഗതമാശംസിച്ചു.
തുടർന്ന് നടന്ന പുതിയ മണ്ഡലം പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങ് BJP സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വർഗ്ഗീസ് ഉത്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ സ്ഥലം വിട്ടു നൽകുവാൻ തയ്യാറെങ്കിൽ പീരുമേട്ടിലെ തൊഴിലാളികൾ താമസിക്കുന്ന ശോചനീയാവസ്ഥയിലുള്ള ലയങ്ങൾ പുനർ നിർമ്മിക്കുന്നതിനായി കേന്ദ്ര സഹായം തേടുമെന്നും ഹരിത MLA മാരുടെ നേതാവായിരുന്ന പ്രതിപക്ഷ നേതാവ് V D സതീശൻ നടത്തുന്ന മലയോര സമര ജാഥ പ്രഹസനമാണെന്നും VC വർഗ്ഗീസ് പറഞ്ഞു.
BJP പീരുമേട് മണ്ഡലം പ്രസിഡന്റായി സനീഷ് കോംപറമ്പിലിനെ BJP ജില്ലാ ഉപാധ്യക്ഷൻ K കുമാർ പ്രഖ്യാപിച്ച ശേഷം നിയുക്ത മണ്ഡലം പ്രസിഡന്റിന് മിനിറ്റ്സ് കൈ മാറി. BJP ജില്ലാവൈസ് പ്രസിഡന്റ് C സന്തോഷ് കുമാർ,ജില്ലാ സെക്രട്ടറി A V മുരളീധരൻ നേതാക്കളായ സുനീഷ് കുഴിമറ്റം,ജോഷി ഗ്യാലക്സി,അജയൻ K തങ്കപ്പൻ,കുമാരി അയ്യപ്പൻ തുടങ്ങിയവർ നിയുക്ത മണ്ഡലം പ്രസിഡന്റിന് ആശംസകൾ അറിയിച്ച് സംസാരിച്ചു. BJP പെരിയാർ ഏരിയാ പ്രസിഡന്റ് KT അരുൺ നന്ദി പറഞ്ഞു.