കട്ടപ്പന ക്രൈസ്റ്റ് കോളേജില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചു

കട്ടപ്പന ക്രൈസ്റ്റ് കോളേജില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചു. കട്ടപ്പന എച്ച്. സി.എന്‍. ഡയറക്ടര്‍ ശ്രീ. ജോര്‍ജ്ജി മാത്യു മുഖ്യാഥിതിയായിരുന്നു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം വി ജോര്‍ജ്ജുകുട്ടി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടര്‍ ഫാ. അനൂപ് തുരുത്തിമറ്റം സി.എം.ഐ. ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
തുടര്‍ന്ന് കുട്ടികളുടെ കലാവിരുന്ന് നടത്തപ്പെട്ടു. കട്ടപ്പന എച്ച്. സി.എന്‍. ഡയറക്ടര്‍ ശ്രീ. ജോര്‍ജ്ജി മാത്യു മത്സര വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്യ്തു. കോളേജ് സ്‌പോട്‌സ് കോര്‍ഡിനേറ്റര്‍ ശ്രീ. പി വി ദേവസ്യ അദ്ധ്യാപകരായ അംഗിത പ്രസാദ്, രാജേശ്വരി ജെ, വിദ്യാര്‍ത്ഥി പ്രതിനിധികളായ നിരജ്ഞന രാജന്‍ ലിയോണ എലിസബത്ത് മാത്യു, അഖിമ റെജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.