ഡിവൈഎഫ്‌ഐ കട്ടപ്പന സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മരണ നടത്തി

ഡിവൈഎഫ്‌ഐ കട്ടപ്പന സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നരിയമ്പാറയിൽ ഗാന്ധി സ്മരണ നടത്തിയത് . സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു.നേതാക്കൾ മഹാത്മാഗാന്ധിയേ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. മേഖലാ പ്രസിഡന്റ് സെബിൻ തോമസ് അധ്യക്ഷനായി. സിപിഐ എം കട്ടപ്പന സൗത്ത് ലോക്കൽ സെക്രട്ടറി സി ആർ മുരളി, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് ജോബി എബ്രഹാം, ജോയിന്റ് സെക്രട്ടറി നിയാസ് സാബു, മേഖലാ സെക്രട്ടറി ബിബിൻ ബാബു എന്നിവർ നേതൃത്വം നൽകി . നിരവധി ഡിവൈഎഫ്ഐ പ്രവർത്തകർ പരുപാടിയിൽ പങ്കെടുത്തു.