വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ വലിയ തോവാള സ്വദേശിയായ പന്ത്രണ്ടുകാരൻ മരിച്ചു
വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയശേഷം വീട്ടിൽ മടങ്ങിയെത്തിയ പന്ത്രണ്ടുകാരനെ അവശത കൂടിയതോടെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. വലിയതോവാള കല്ലടയിൽ വിനോദിന്റെ മകൻ റൂബൻ ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ ഇരട്ടയാറിലെ ആശുപത്രിയിൽ ചികിത്സ തേടിയശേഷം വീട്ടിലേക്ക് മടങ്ങി. വൈകിട്ട് അവശനിലയിലായതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. വണ്ടൻമേട് പോലീസ് കേസെടുത്തു.



