വലിയതോവാള ക്രിസ്തുരാജ് ഹൈസ്കൂൾ മന്ദിരോദ്ഘാടനം ഫെബ്രുവരി 1ന് മന്ത്രിമാരായ വി ശിവൻകുട്ടി റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും

ഇടുക്കി ജില്ലയിലെ ആദ്യകാല സ്കൂളായ വലിയതോവാള ക്രിസ്തുരാജ് ഹൈസ്കൂളിന്റെ പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനവും 68- ാമത് സ്കൂൾ വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ജെസി എബ്രാഹം മോളിക്കുട്ടി ജോസഫ് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും സംയുക്തമായി 2025 ഫെബ്രുവരി 1 ശനിയാഴ്ച 10 മണിക്ക് വിപുലമായി നടത്തപ്പെടുന്നു.
റോഷി അഗസ്റ്റിൻ (ബഹു. ജലവിഭവ വകുപ്പ് മന്ത്രി) അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വി. ശിവൻകുട്ടി (ബഹു. വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി) പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്. ഉടുമ്പൻ ചോല എം.എൽ.എ. എം.എം. മണി മുഖ്യ പ്രഭാഷണവും, കാഞ്ഞരപ്പള്ളി രൂപതാ ബിഷപ്പ് മാർ. ജോസ് പുളിയ്ക്കൽ അനുഗ്രഹ പ്രഭാഷണവും നടത്തും.
യോഗത്തിന് സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കിടങ്ങത്താഴെ സ്വാഗതം ആശംസിക്കും, കട്ടപ്പന DEO പി.കെ. മണികണ്ഠൻ KAS, സ്കൂളിന്റെ മുഖപത്രം പ്രകാശനം ചെയ്യുന്നതുമാണ്. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് തെക്കേക്കുറ്റ്, മുൻ മാനേജർ ഫാ. തോമസ് തെക്കേമുറി, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാർ ബേബിച്ചൻ ചിന്താർമണി, പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് .സരിതാ രാജേഷ്, പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ . മിനി കൊറ്റിനിക്കൽ, വലിയതോവാള SNDP യോഗം സെക്രട്ടറി ഷാജി മരുതോലിൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിക്കുന്നതുമാണ്.
ഉച്ചകഴിഞ്ഞ് രണ്ടിന് നടത്തപ്പെടുന്ന സ്കൂൾ വാർഷികത്തിൽ മാനേജർ ഫാ. സെബാസ്റ്റ്യൻ കിടങ്ങത്താഴെ അധ്യക്ഷത വഹിക്കുന്നതും കാഞ്ഞിരപ്പള്ളി കോർ പ്പറേറ്റ് മാനേജർ റവ. ഫാ. ഡൊമിനിക് അയലൂപ്പറമ്പിൽ ഉദ്ഘാടനം നിർവ്വഹിക്കുന്നതുമാണ്സ്കൂൾ പി.റ്റി.എ. പ്രസിഡൻ്റ് ഷിബു മുള്ളൻകുഴി സ്വാഗതവും സ്കൂളിന്റെ മുൻ ഹെഡ് മിസ്ട്രസ് എലിസബത്ത് തോമസ് മുഖ്യപ്രഭാഷണവും നടത്തുന്നതാണ്.
ജോസഫ് ചാക്കോ (പ്രസിഡന്റ്റ് എസ്.സി.ബി വലിയതോവാള), രാജു പാതയിൽ, നിഷ ആൻ്റണി, . ആതിര രാജേഷ് കുമാരി പ്രീന ബിജു എന്നിവർ ആശംസകൾ അറിയിക്കും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയ ക്രിസ് വോയിസ് 2025 എന്ന പ്രോഗ്രാമും ഉണ്ടായിരിക്കും. യോഗത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കുന്നതാണ്.