കട്ടപ്പന നഗരസഭയുടെ വികസന സെമിനാർ സംഘടിപ്പിച്ചു

പ്രാദേശിക സാമ്പത്തിക വികസനം, പ്രാദേശിക കാലാവസ്ഥ വ്യതിയാനം, ഖര മാലിന്യ സംസ്കരണം, ജൈവ മാലിന്യ സംസ്കരണം, പൊതുജന ആരോഗ്യ മേഖല എന്നിവയ്ക്ക് പ്രത്യേകം പ്രാധാന്യം നൽകി കൊണ്ടാണ് 2025 -26 വർഷത്തെ പദ്ധതികൾ തയ്യാറാക്കുന്നത്. കേന്ദ്ര-സംസ്ഥാന ഫണ്ടുകളും,കെ എസ് ഡബ്ലിയു,എംപി,സുചിത്വ മിഷൻ, ധനകാര്യ കമ്മീഷൻ അവാർഡ്,ഹെൽത്ത് ഗ്രാൻഡ്,ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ മുതലായ സ്രോതസ്സുകളിൽ നിന്നുള്ള ഫണ്ടുകളും ക്രിയാത്മകമായി വിനിയോഗിക്കുന്ന തരത്തിലാണ് പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത് .
55,581,1436 രൂപയുടെ കരട് പദ്ധതി രേഖയാണ് വികസന സെമിനാറിൽ അവതരിപ്പിച്ചത്. നഗരസഭാ കൗൺസിലർ ജോയി വെട്ടിക്കുടി നഗരസഭ ചെയർപേഴ്സൺ ബീനാ റ്റോമിക്ക് കരട് പദ്ധതി രേഖ കൈമാറി. ജനങ്ങൾക്ക് വേണ്ട എല്ലാ കാര്യങ്ങളിലും വികസനം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് ചെയർപേഴ്സൺ ബീന ടോമി പറഞ്ഞു.സെമിനാറിൽ നഗരസഭ കൗൺസിലർമാർ, വിവിധ വകുപ്പ് നിർവഹണ ഉദ്യോഗസ്ഥർ , പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.