മൂന്നാറില്‍ വീണ്ടും ജനവാസ മേഖലയില്‍ എത്തി ഭീതി പരത്തി കാട്ടാന

Jan 29, 2025 - 14:17
 0
മൂന്നാറില്‍ വീണ്ടും ജനവാസ മേഖലയില്‍ എത്തി ഭീതി പരത്തി കാട്ടാന
This is the title of the web page

വേനല്‍ കനത്തതോടെ മൂന്നാര്‍ മേഖലയില്‍ വന്യജീവികള്‍ കൂടുതലായി കാടിറങ്ങുകയാണ്.കാട്ടാന ശല്യമാണ് അതിരൂക്ഷം.ദിവസവും ജനവാസ മേഖലകളില്‍ കാട്ടാനകളെത്തി ഭീതി പരത്തുകയും നാശനഷ്ടം വരുത്തുകയും ചെയ്യുന്ന സ്ഥിതിയുണ്ട്.മൂന്നാര്‍ നല്ലതണ്ണി ഐടിഡിക്ക് സമീപമുള്ള വീടുകള്‍ക്കരികിലാണ് ഒടുവില്‍ കാട്ടാനയിറങ്ങിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പുലര്‍ച്ചെ അഞ്ചുമണിയോടെ എത്തിയ കാട്ടാന ഏറെ സമയം പ്രദേശവാസികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി.പിന്നീട് വനം വകുപ്പ് എത്തി ആനയെ കാട്ടിലേക്ക് തുരുത്തി.പടയപ്പയടക്കമുള്ള ഒറ്റയാന്‍മാര്‍ ജനവാസ മേഖലക്കരികില്‍ നിന്നും പിന്‍വാങ്ങാത്ത സ്ഥിതിയുണ്ട്.രാപകല്‍ വ്യത്യാസമില്ലാതെ തൊഴിലാളി കുടുംബങ്ങള്‍ വന്യജീവികളെ ഭയന്ന് തോട്ടം തൊഴിലില്‍ ഏര്‍പ്പെടേണ്ട സാഹചര്യമുണ്ട്.

കാട്ടാനകളെ ഭയന്ന് രാത്രികാലങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നു.പോയ വേനല്‍ക്കാലത്ത് കാട്ടാനക്കലിയില്‍ മൂന്നാര്‍ മേഖലയില്‍ മനുഷ്യജീവന്‍ പോലിയുന്ന സാഹചര്യവുമുണ്ടായി.വേനല്‍ക്കനക്കുന്നതോടെ കാട്ടാനയും പുലിയുമൊക്കെ കൂടുതലായി കാടിറങ്ങുമോയെന്ന ആശങ്ക കുടുംബങ്ങള്‍ പങ്ക് വച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow