ഉപ്പുതോട് സെൻറ് ജോസഫ് ഹൈസ്കൂൾ വാർഷികവും രക്ഷാകർതൃ സംഗമവും സ്കൂൾ ഹാളിൽ നടന്നു

മലയോര മേഖലയിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായ ഉപ്പുതോട് സെൻറ് ജോസഫ് ഹൈസ്കൂളിന്റെ 42മത് വാർഷികവും രക്ഷാകർതൃ സംഗമവുമാണ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നത്. സെൻറ് ജോസഫ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടികളുടെ ഉത്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ് നിർവഹിച്ചു.
കഴിഞ്ഞ 26 വർഷത്തേ സേവനത്തിനുശേഷം ജോലിയിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപിക സെറ്റ്സി ജോസിനെ ചടങ്ങിൽആദരിച്ചു. ബെറ്റ്സി ടീച്ചറിന്റെ സേവനം പൊതുസമൂഹത്തിന് എന്നും മാതൃകയാണെന്ന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ് പറഞ്ഞു.
ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ.ജോർജ് തകിടിയേൽ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. സ്കൂൾ മാനേജർ ഉപ്പുതോട് സെൻ്റ് ജോസഫ് പള്ളി വികാരി ഫാ. തോമസ് നെച്ചിക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോയ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡെന്നിമോൾ ബെന്നി, മറ്റ് അംഗങ്ങളായ പ്രജിനി ടോമി, ബീന ജോമോൻ, സ്കൂൾ ഹെഡ്മാസ്റ്റർ ജോയിച്ചൻ ജോസഫ്, ഉപ്പുതോട് ഗവൺമെൻറ് യുപി സ്കൂൾ ഹെഡ്മിസ്ട്രസ് ലേഖ തോമസ്,
കരിക്കിൻമേട് ഗവൺമെൻറ് എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് അനിത എൻ.വി. ജിഷ ജോർജ്ജ്, സ്റ്റാഫ് സെക്രട്ടറി സിനി ജോസഫ് പിടിഎ പ്രസിഡണ്ട് ഷിനിൽ സെബാസ്റ്റ്യൻ, എം പി ടി എ പ്രസിഡണ്ട് ആതിര കുര്യൻ, സ്കൂൾലീഡർ അബിയ മനു ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത് സംസാരിച്ചു. വിരമിക്കുന്ന അദ്ധ്യാപിക ബെറ്റ്സി ജോസ് മറുപടി പ്രസംഗം നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.