വാത്തിക്കുടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗിബന്ധു കുടുംബ സംഗമം മുരിക്കാശ്ശേരിയിൽ നടന്നു

വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന കിടപ്പുരോഗികളും അവരെ സംരക്ഷിച്ചുവരുന്ന കുടുംബാംഗങ്ങളും, ബന്ധുക്കളും ഉൾപ്പെടുന്ന കുടുംബ സംഗമം ആണ് മുരിക്കാശ്ശേരിയിൽ നടന്നത് . മാതാ കൺവെൻഷൻ സെൻററിൽ നടന്ന പാലിയേറ്റീവ് രോഗി ബന്ധു കുടുംബ സംഗമം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ് ഉദ്ഘാടനം ചെയ്തു.
വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ്മി ജോർജ് അധ്യക്ഷത വഹിച്ചു. ഡോ. സിബി ജോർജ് പാലിയേറ്റീവ് ദിന സന്ദേശം നൽകി. പാലിയേറ്റീവ് സഹായ വിതരണംബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എബി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി എന്നിവർ നിർവ്വഹിച്ചു. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോണിയോ എബ്രഹാം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത സജീവ്, ഡോ. അഞ്ജലി എം ആർ, മറ്റ്പഞ്ചായത്ത് അംഗങ്ങൾ ആരോഗ്യവകുപ്പ് ജീവനക്കാർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത് സംസാരിച്ചു.