ഇരട്ടയാർ ഗ്രാമ പഞ്ചായ ത്തിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പിന്റെ ഭാഗമായി ഹരിത പ്രഖ്യാപനങ്ങൾ നടത്തി

മാലിന്യ മുക്തം നവകേരളം ജനകിയ ക്യാമ്പയിനിന്റെ ഭാഗമായി ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളായും, അങ്കണവാടികൾ,ഹരിത അങ്കണവാടികൾ എന്നിങ്ങനെയാണ് പ്രഖ്യാപനം നടത്തിയത്.ഇരട്ടയാർ ഗ്രാമപഞ്ചായത്തിലേ ഹരിത പ്രഖ്യാപനങ്ങൾ ഗ്രാമപഞ്ചായത്ത് ആനന്ദ് സുനിൽകുമാർ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്കോഡ് വിദ്യാലയങ്ങളിലും അംഗനവാടികളും പരിശോധന നടത്തുകയും എ പ്ലസ്, എ, ബി എന്നിങ്ങനെ ഗ്രേഡുകൾ നൽകുകയും, ബി ഗ്രെഡ് നേടിയ സ്ഥാപനങ്ങൾക്ക് 10ദിവസം സമയം അനുവദിച്ചു നൽകുകയും പോരായ്മകൾ പരിഹരിച്ച് എ ഗ്രേഡിലേക്ക് എത്തുന്നതിന് സമയം അനുവദിക്കുകയും ചെയ്തു. എ പ്ലസ് എ ഗ്രേഡുകൾ നേടിയ ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ, 11 വിദ്യാലയങ്ങൾക്കും, 34 അംഗനവാടികൾക്കും ഹരിത കേരളം മിഷന്റെ സർട്ടിഫിക്കേഷന്‍ നൽകുകയും ചെയ്തു.