തോട്ടം മേഖലയായ വണ്ടിപ്പെരിയാറിൽ നിന്നും ഒരു വനിത കൂടി അഭിഭാഷക രംഗത്ത് ഹൈക്കോടതിയിലേക്ക് . നെല്ലിമല സ്വദേശിനി അൽക്കാ മരിയ മാർട്ടിനാണ് അഭിഭാഷകയായിഹൈക്കോടതിയിൽ എൻട്രോൾ ചെയ്തത്

പീരുമേട് തോട്ടംമേഖലയിൽ നിന്നും ഒരു അഭിഭാഷക കൂടി ഹൈക്കോടതിയിലേക്ക് എൻട്രോൾ ചെയ്തിരിക്കുകയാണ്. ഇതിനോടകം തന്നെ പലരും പീരുമേട് തോട്ടം മേഖലയിൽ നിന്നും ഈ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും നിർധനരായ നിയമസഹായം തേടുന്നവർക്ക് സഹായമാവുക എന്ന ലക്ഷ്യത്തോടു കൂടി ഒരു അഭിഭാഷക തോട്ടം മേഖലയിൽ നിന്നും എത്തുന്നത് ഇതാദ്യമാണ് .
പോബ്സ് എസ്റ്റേറ്റ് നെല്ലിമല ഡിവിഷൻ അസി: ഫീൽഡ് ഓഫീസർ മാർട്ടിൻ തോമസിന്റെ മൂത്ത മകൾ അൽക്ക മരിയ മാർട്ടിനാണ് തന്റെ ജീവിത ലക്ഷ്യമായ അഭിഭാഷക രംഗം നിർധനരുടെ നിയമസഹായമാർഗ്ഗമായി സ്വീകരിക്കുവാൻ തയ്യാറായി എത്തിയിരിക്കുന്നത്. പരിമിത സൗകര്യങ്ങളിൽ നിയമപഠനം പൂർത്തിയാക്കിയ താൻഹൈക്കോ ടതിയിൽ എൻട്രോൾ ചെയ്തത് അഭിമാന നിമിഷമായി കരുതുന്നതായി അൽക്ക പറയുന്നു.
ഒരു എസ്റ്റേറ്റ് ജീവനക്കാരനെന്ന നിലയിൽ പരിമിത സാഹചര്യങ്ങളിൽ തന്റെ മകളെ നിയമ പോരാട്ടങ്ങളിൽ നിർധനർക്ക് സഹായമാവത്തക്ക നിലയിൽ എത്തിക്കുവാൻ സാധിച്ചതിൽ അഭിമാനിമുണ്ടെന്ന് അൽക്കയുടെ പിതാവ് മാർട്ടിൻ പറഞ്ഞു. പീരുമേട്ടിലെ വിവിധ വിഭ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കിയ അൽക്ക മലപ്പുറം M C T ലോക്കോളജിലാണ് നിയമപഠനം പൂർത്തിയാക്കിയത്.
ഹൈക്കോടതി അഭിഭാഷകൻ അഡ്വ:VA ഹക്കിമിന്റെ കീഴിലാണ് അൽക്ക കോടതി വ്യവഹാരങ്ങളുടെ ഉന്നത തലങ്ങൾ തേടുന്നത്. പരിമിത സൗകര്യങ്ങളിൽ അഭിഭാഷക രംഗം തിരഞ്ഞെടുക്കുവാൻ പിതാവിനൊപ്പം മാതാവ് പ്രിയ മാർട്ടിന്റെയും അനുജത്തി ഗ്രീനയുടെയും പൂർണ്ണ പിന്തുണയുമുണ്ടായിരുന്നു. വരും നാളുകളിൽ നിയമ പോരാട്ട വേദിയിൽ പരാജയപ്പെടുന്ന നിർദ്ധനർക്ക് ഉന്നത കോടതിയിൽ ഒരു സഹായമായി വർത്തിക്കുവാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അൽക്ക മരിയ മാർട്ടിൻ പറയുന്നു.