മാലിന്യസംസ്കരണത്തിൽ കുട്ടികൾക്ക് വലിയ പങ്ക് , മിഠായി കവർ പോലും അലക്ഷ്യമായി വലിച്ചെറിയരുത് - കളക്ടർ വി വിഗ്നേശ്വരി

Jan 28, 2025 - 17:47
 0
മാലിന്യസംസ്കരണത്തിൽ കുട്ടികൾക്ക് വലിയ പങ്ക് , മിഠായി കവർ പോലും അലക്ഷ്യമായി വലിച്ചെറിയരുത് -  കളക്ടർ വി വിഗ്നേശ്വരി
This is the title of the web page

വീടുകളിൽ ശരിയായ മാലിന്യസംസ്കരണം നടത്തുന്നതിൽ കുട്ടികൾക്ക് വലിയ പങ്കുണ്ടെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി. മിഠായി കവർ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുന്നതും മാലിന്യനിർമ്മാർജ്ജനത്തിന്റെ ഭാഗമാണ്. "സ്വച്ഛത ഹി സേവാ" ചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള പെയിന്റിങ് പ്രദർശനത്തിന്റെ ജില്ലാതല ഉദ്‌ഘാടനം പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ നിർവഹിക്കുകയായിരുന്നു കളക്ടർ.

എല്ലാ കുട്ടികളും തങ്ങളുടെ വീടുകളിൽ ശാസ്ത്രീയ മാലിന്യസംസ്കരണം നടക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഉറവിടത്തിൽ തരംതിരിക്കൽ നടത്താൻ മാതാപിതാക്കളെ സഹായിക്കണമെന്നും ഓർമ്മപ്പെടുത്തി. ഭരണസംവിധാനങ്ങളോ ഉദ്യോഗസ്ഥരോ മാത്രം വിചാരിച്ചാൽ മാലിന്യസംസ്കരണം പൂർണ്ണമാവില്ലെന്നും ഓരോ വ്യക്തിയുടെയും സഹകരണത്തോടെ മാത്രമേ മാലിന്യമുക്ത കേരളം എന്ന ലക്‌ഷ്യം നേടാനാകൂവെന്നും കളക്ടർ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്കൂൾ വിദ്യാർഥികൾക്കായി ശുചിത്വമിഷൻ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ എൽ. പി തലം മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിവിധ സ്ക്കൂളുകളിലെ വിദ്യാർഥികൾ വരച്ച ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത് . എൽ പി, യു പി വിഭാഗങ്ങൾ ക്രയോൺസ് ഉപയോഗിച്ചും ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ വാട്ടർ കളർ ഉപയോഗിച്ചും വരച്ച 120 ഓളം ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

പാഴ്വസ്തുക്കൾ ഉറവിടത്തിൽ തരംതിരിക്കുക. ജൈവമാലിന്യം സ്വന്തം നിലയിൽ സംസ്കരിക്കുക, അജൈവമാലിന്യം ഹരിതകർമ്മസേനക്ക് കൈമാറുക, ഹരിതചട്ടം പാലിച്ചു മാലിന്യോല്പാദനം കുറയ്ക്കുക അതുവഴി നമ്മുടെ പരിസരവും ജലാശയങ്ങളും മനോഹരമായി നിലനിർത്തുക എന്നിവ വിഷയമാക്കിയുള്ളതായിരുന്നു ചിത്രങ്ങൾ. 

അടുത്തമാസം വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ ചിത്രപ്രദർശനം സംഘടിപ്പിക്കുമെന്ന് ജില്ലാ ശുചിത്വ മിഷൻ അധികൃതർ അറിയിച്ചു.പരിപാടിയിൽ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാ കളക്ടർ നിർവഹിച്ചു. കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ അജിമോൻ എ ചെല്ലംകോട്ട് , ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ ഭാഗ്യരാജ് കെ ആർ , അസി. കോ ഓർഡിനേറ്റർ അഷിത ചന്ദ്രൻ, പ്രോഗ്രാം ഓഫീസർ അനുമോൾ തങ്കച്ചൻ, റിസോഴ്സ് പേഴ്സൺമരായ ടിബിൻ ജോർജ്, ശരത് പി എസ് എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow