ഫാർമേഴ്സ് പ്രൊട്ടക്ഷൻ ഫോറത്തിന് തുടക്കമായി
ഏലകൃഷി മേഖലയിലെ തൊഴിലാളിക്ഷാമം പരിഹരിക്കുവാൻ ഏലക്കർഷക സംഘടനയായ ഫാർമേഴ്സ് പ്രൊട്ടക്ഷൻ ഫോറത്തിനു തുടക്കമായി .തൊഴിലാളി ക്ഷാമം മൂലം ഏലത്തിന്റെ വിളവെടുക്കുവാൻ കഴിയാതെ ഉദ്ദേശം 500 കോടി രൂപയ്ക്ക് മേൽ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്.
സർക്കാർ നിയമം അനുസരിച്ച് എട്ടു മണിക്കൂർ ജോലി ചെയ്യുന്ന ഒരു തോട്ടം തൊഴിലാളിക്കും തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലെടുക്കുന്ന ഒരു തൊഴിലാളിക്കും 400 രൂപയാണ് ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇതിന്റെ മൂന്നിരട്ടി വരെ നൽകിയിട്ടും തൊഴിലാളികളെ ഏലക്കർഷകർക്ക് കിട്ടുന്നില്ല.
ഏലകൃഷിക്ക് പണിയെടുക്കുവാൻ നാട്ടിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ നല്ലൊരു വിഭാഗം ആളുകൾ മദ്യവും മയക്കുമരുന്നും വിൽക്കുന്നവരും ഒളിത്താവളങ്ങൾ തേടിവരുന്ന ക്രിമിനലുകളും ആണ് എന്ന് പറയേണ്ടിവരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ നിന്നും കിട്ടുന്ന വാർത്തകൾ ശരിയാണെങ്കിൽ ബോംബെ പോലുള്ള നഗരങ്ങളിലെ ചുവന്ന തെരുവിൽ നിന്നുമുള്ള അന്യസംസ്ഥാനക്കാർ നമ്മുടെ നാട്ടിലെത്തി പെരുമ്പാവൂരുo. ആലുവായും പോലെ ഗ്രാമങ്ങൾ കൈയടക്കുകയാണ്. നാട്ടിലെ സ്ത്രീകൾക്കും കുട്ടികൾക്കും സാധാരണക്കാർക്കും സിറ്റികളിലും റോഡുകളിലും ഭയമില്ലാതെ ഇറങ്ങി നടക്കുവാൻ കഴിയാത്ത സാഹചര്യം ഉയർന്നുവരികയാണെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തിലാണ് കർഷകർ സ്വയം സംഘടിച്ച് ഫാർമേഴ്സ് പ്രൊട്ടക്ഷൻ ഫോറത്തിന് രൂപം നൽകിയിരിക്കുന്നത്.സംഘടന യുടെ യൂണിറ്റുകൾ രൂപീകരിക്കുന്നതിന് കർഷകർ സ്വമേധയാ മുന്നോട്ട് വരണം എന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രശ്നക്കാരല്ലാത്ത തൊഴിലാളികളെ പുറത്തുനിന്നും എത്തിച്ച് പരിഹാരം കാണുകയാണ് പ്രഥമ പരിഗണന.
സംഘടനയുടെ ചെയർമാനാ യി റെജി ഞള്ളാനി , വൈസ് പ്രസിഡണ്ടായി ബാബു അഞ്ചാനിയിൽ, സെക്രട്ടറി സജീവ് ടി.പി തച്ചേത്ത്, ജോയിൻ സെക്രട്ടറി ജെഫിൻ മുറ്റത്താണി. ട്രഷറർ റോയ് മാമ്പളാൽ .എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു .501 അംഗ ഓർഗനൈസിംഗ് കമ്മിറ്റിക്കും രൂപം നൽകുന്നതിന് യോഗത്തിൽ തീരുമാനമായി. ഏലത്തോട്ടം മേഖലയിലെ തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ ശ്രമങ്ങൾ സംഘടന ആരംഭിച്ചു കഴിഞ്ഞു.
വാർത്താസമ്മേളനത്തിൽ റെജി ഞള്ളാനി, ബാബു അഞ്ചാനി. ഓർഗനൈസിംഗ് സെക്രട്ടറിമാരായ ജോസ് കീച്ചേരി, ജോബി പൂവക്കുളത്തിൽ,റെനോ സെബാസ്റ്റ്യൻ പാറയിൽ, എന്നിവർ പങ്കെടുത്തു.



