ഇടുക്കി ജില്ലയിലെ ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയറുകളെത്തിച്ച് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷ്ണൻ ഫൗണ്ടേഷൻ

നടൻ മമ്മൂട്ടി നേത്രത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ നൂതന സംരംഭമായ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപങ്ങൾക്കുള്ള വീൽചെയർ വിതരണതിൻ്റെ ഭാഗമായി ഇടുക്കി ജില്ലയിലെ സ്ഥാപനങ്ങൾക്കുള്ള വിതരണം കട്ടപ്പന സെൻ്റ് ജോൺസ് ഹോസ്പിറ്റലിലെ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
പാലാ രൂപത മുൻസഹായ മെത്ത്രാൻ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ആതുരസ്ഥാപനങ്ങൾക്കുള്ള വീൽചെയർ വിതരണം നിർവഹിച്ചു. വിതരണത്തോട് അനുബന്ധിച്ച് കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷൻ കേരത്തിൽ നടത്തുന്ന അതുരസേവനപ്രവർത്തനങ്ങൾ എല്ലാ അവശ്യമേഖലയിലുള്ളവർക്കും ലഭിച്ചുകൊണ്ടിരിക്കുന്നതാണ് എന്നുള്ളത് നേരിട്ട് അറിവുള്ളതാണ്.
എന്നും ഇതിന് മുമ്പ് പലപ്രാവശ്യം കെയർ ആൻഡ് ഷെയർ നടത്തുന്ന വിവിധ കാരുണ്യ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കുകാരനാകുവാൻ എനിക്ക് ലഭിച്ച അവസരം ഒരു ഭാഗ്യമായി കരുതുന്നു എന്നും പിതാവ് പ്രത്യേകം അനുസ്മരിച്ചു. കെയർ ആൻഡ് ഷെയറിൻ്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളും കൂടുതൽ കൂടുതൽ സമൂഹത്തിലെ താഴെത്തട്ടിലുള്ള ആളുകൾക്ക് പ്രയോജനം ചെയ്യട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്നും പിതാവ് കൂട്ടിചേർത്തു.
ഓർത്തഡോക്സ് സഭാ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ സേവേറിയോസ് യോഗാരംഭത്തിൽ ഭദ്രദീപം തെളിച്ച് അധ്യക്ഷ പ്രസംഗം നടത്തി. കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴ കെയർ ആൻഡ് ഷെയറിൻറെ വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ട് ആമുഖപ്രസംഘം നടത്തി.
ഇടുക്കി ജില്ലാ ഓർഫനേജ് അസ്സോസ്സിയേഷൻ പ്രസിഡൻ്റ് ഡോക്ടർ റോസക്കുട്ടി എബ്രഹാം, ജില്ലാ സെക്രട്ടറി റെവറൻ ബ്രദർ ജോസ് മാത്യു എന്നിവർ സംസാരിച്ചു.തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങൾകുള്ള വീൽചെയറുകൾ സ്ഥാപനത്തിന്റെ മേധാവികൾ പിതാവിൽ നിന്ന് ഏറ്റുവാങ്ങി.