സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വണ്ടിപ്പെരിയാറിൽ റേഷൻ കടകൾക്ക് മുൻപിൽ കോൺഗ്രസ് പ്രതിഷേധ സമരം നടത്തി

സംസ്ഥാനത്തുടനീളമുള്ള റേഷൻ വ്യാപാര സ്ഥാപനങ്ങളിൽ സ്റ്റോക്കുകൾ എത്താത്തതു മൂലം സാധാരണ ജനങ്ങൾ റേഷൻ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. സപ്ലൈ ഓഫീസ് ഗോഡൗണുകളിൽ നിന്നും വാതിൽപ്പടി വിതരണം നടത്തുന്നവർ സമരത്തിലായതോടെയാണ് റേഷൻ വിതരണം താറുമാറായത്.
സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലാക്കിയ സംസ്ഥാന സർക്കാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് KPCC യുടെ നിർദേശ പ്രകാരം സംസ്ഥാനത്തുടനീളമുള്ള മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ റേഷൻ കടകൾക്കു മുൻപിൽ നടത്തിയ സമരങ്ങളുടെ ഭാഗമായാണ് കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാടി മണ്ഡലം കമ്മറ്റി കളുടെ നേതൃത്വത്തിൽ നെല്ലി മലയിലെയും വണ്ടിപ്പെരിയാർ ടൗണിലെയും റേഷൻ കടകൾക്ക് മുൻപിൽ സമരം സംഘടിപ്പിച്ചത്.
നെല്ലി മലയിൽ നടന്ന സമരത്തിൽ കോൺഗ്രസ് വാളാടി മണ്ഡലം പ്രസിഡന്റ് ബാബു ആന്റപ്പൻ അധ്യക്ഷനായിരുന്നു. DC C ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് സമരം ഉത്ഘാടനം ചെയ്തു. വണ്ടിപ്പെരിയാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിലെ റേഷൻ കടയ്ക്കു മുൻപിൽ നടന്ന സമരത്തിൽ മണ്ഡലം പ്രസിഡന്റ് രാജൻ കൊഴുവൻമാക്കൽ അധ്യക്ഷനായിരുന്നു.
DCC ജനറൽ സെക്രട്ടറി അബ്ദുൾ റഷീദ് സമരം ഉത്ഘാടനം ചെയ്തു. INTUC ജില്ലാ സെക്രട്ടറി V G ദിലീപ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാൻ അരുവി പ്ലാക്കൽ ,M ഉദയ സൂര്യൻ, P നളിനാക്ഷൻ, K ഉദയകുമാർ, പ്രിയങ്കാ മഹേഷ് .N മഹേഷ് ,N ഷാൻ, വിഘ്നേഷ്, N അഖിൽ . K മാരിയപ്പൻ തുടങ്ങിയവർ സമരങ്ങളിൽ സംസാരിച്ചു