ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉപ്പുതറയിൽ റേഷൻ കടക്ക് മുമ്പിൽ സമരം നടത്തി

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോൾ റേഷ്ൻ വിതരണം അവതാളത്തിലാക്കി മാവേലി സ്റ്റോറുകളിലെ സബ്സിഡി സാധങ്ങളുടെ വില കുത്തന് ഉയർത്തിയ പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിക്ഷേധിച്ചാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റേഷൻ കടയ്ക്ക് മുമ്പിൽ ധർണ്ണ നടത്തിയത് .
ഡിസിസി ജന:സെക്രട്ടറി അഡ്വ: അരുൺ പൊടിപാറ ധർണ്ണ ഉദ്ഘാടനം ചെയ്തു. വി.എസ് ഷാൽ അധ്യക്ഷനായി.PT തോമസ് , വി.കെ കുഞ്ഞുമോൻ ,ജോർജ് വർഗ്ഗീസ് ,സിനി ജോസഫ്, ജോണി CJ ,T ശിവൻ കുട്ടി, മനോജ് PC , റോജി സലിം, ബിജോ ജോസ്, ജോണി ജോസഫ് എന്നിവർ സംസാരിച്ചു .