എ കെ ടി എ ഉപ്പുതറ ഏരിയാ സമ്മേളനം നടന്നു. ജില്ലാ സെക്രട്ടറി ബി മനോഹരൻ സമ്മേളനം ഉത്ഘാടന ചെയ്തു

എ കെ ടി എ യുടെ 25 -മത് ഇടുക്കി ജില്ലാ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് ഉപ്പുതറ ഏരിയ സമ്മേളനം സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടീവംഗവുമായ ബി മനോഹരൻ സമ്മേളനം ഉത്ഘാടന ചെയ്തു.തയ്യൽ തൊഴിലാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന സംഘടനയാണ് എ കെ ടി എ ഉപ്പുതറ എസ് എൻ ഡി പി ഹാളിൽ നടന്ന സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുത്തത്.
സമ്മേളനത്തിന് മുന്നോടിയായി ഉപ്പുതറ ടൗണിൽ പ്രകടനം നടത്തി.പ്രകടനം സമ്മേളന വേദിയിലെത്തിയപ്പോൾ ജില്ലാ പ്രസിഡൻ്റ് സജിനി സുരേന്ദ്രൻ പതാക ഉയർത്തി.യോഗത്തിൽ വെച്ച് മുതിർന്ന അംഗങ്ങളെ ആദരിച്ചു. സമ്മേളനത്തിൽ ഏരിയ പ്രസിഡൻ്റ് സജിനി J സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവി സൗധാമിനി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റോണിമോൾ, മിനിമോൾ പി പി എന്നിവർ സംസാരിച്ചു. യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.