കട്ടപ്പന താലൂക്ക് ആശുപത്രിക്ക് കാഡ്ബറി ഇന്ത്യൻ ലിമിറ്റഡ് വാങ്ങി നൽകിയ ഉപകരണങ്ങൾ കൈമാറി

കാഡ്ബറി ഇന്ത്യൻ ലിമിറ്റഡ്ൻ്റെ സിഎസ്ആർ ഫണ്ടിൽ നിന്നുമാണ് കട്ടപ്പന താലൂക്ക് ആശുപത്രിക്ക് അലമാരകൾ മരുന്നുകൾ വയ്ക്കുന്ന റാക്ക് കസേര മേശ തുടങ്ങിയവ വാങ്ങി നൽകിയത്. കമ്പനി പ്രതിനിധികൾ താലൂക്ക് ആശുപത്രിയിൽ എത്തി ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഉമാദേവിക്ക് കൈമാറി . യോഗം കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.
സ്പോൺസർഷിപ്പിന് വേണ്ടി ശ്രമിച്ച കട്ടപ്പന നഗരസഭ കൗൺസിലർ ജോയി വെട്ടിക്കുഴിയെ യോഗത്തിൽ അഭിനന്ദിച്ചു. വൈസ് ചെയർമാൻ കെ .ജെ ബെന്നി ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി, മുൻസിപ്പൽ കൗൺസിലർമാർ, ഡോക്ടർ പ്രശാന്ത്, ഡോക്ടർ ജിഷന്ത്, കമ്പനി പ്രതിനിധികളായ എൽദോസ് , മറ്റു ജീവനക്കാർ ആരോഗ്യവകുപ്പ് ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.